ഒരു അഭിനേത്രി എന്ന നിലയിൽ ചെറുതും, വലുതുമായ നിരവധി  മലയാള സിനിമകൾ  ചെയ്ത് നടി ആയിരുന്നു  സുമ ജയറാം. ഇഷ്ടം, ക്രൈം ഫയൽ , കുട്ടേട്ടൻ, എന്റെ സൂര്യപുത്രിക്ക്, ഭർത്താവുദ്യോഗം എന്നി സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും താരത്തിന്റെ കുട്ടേട്ടൻ എന്ന സിനിമയിലെ ഒരു കാന്താരി പെണ്ണിന്റെ വേഷം ആയിരുന്നു ഇന്നും മലയാളികൾ ഈ നടിയെ ഓർത്തിരിക്കുന്നത്. ഉല്സവപിറ്റേന്നു എന്ന ചിത്രത്തിലൂടെ ആയിരുന്നു സുമ ജയറാമിന്റെ കടന്നു വരവ്. ഈ അടുത്തിടക്കാണ്  തനിക്കു ഇരട്ടക്കുട്ടികൾ ഉണ്ടായ സന്തോഷ വാർത്ത പങ്കു വെച്ചെത്തിയത്.


50 വയസായി ഞങ്ങൾ അഭിമാത്തോട് അച്ഛനും, അമ്മയുമായി എന്നാണ് സുമ തനറെ സോഷ്യൽ മീഡിയ പേജിലൂടെ പങ്കു വെച്ചിരുന്നത്. തന്റെ ബാല്യകാലസുഹൃത്തും, ബിസ്സിനെസ്സുകാരനുമായ ലല്ലു ഫിലിപ്പാണ് സുമയെ വിവാഹം കഴിച്ചത്. തനിക്കു തമിഴ് സിനിമകളിലും അവസരം ലഭിച്ചിരുന്നു, രജനി കാന്തിനോടൊപ്പം അഭിനയിക്കാൻ ഒരു ഭാഗ്യം ലഭിച്ചിരുന്നു എന്നാൽ ചില സാങ്കേതിക കാരണങ്ങളാൽ ആ അവസരം നഷ്ടപ്പെടുകയും ചെയ്യ്തു സുമ ജയറാം പറഞ്ഞു.


ആ സമയത്തു തന്റെ പേര് മാറ്റിയ സംഭവത്തെക്കുറിച്ചും നടി വെളിപ്പെടുത്തുന്നു സുമ ജയറാം എന്ന് പേര് മാറ്റി പുതിയ പേര് മാറ്റാൻ അഭിനയമന്നൻ രജനി കാന്ത് സാർ തന്നെ അഭിപ്രായം പറഞ്ഞിരുന്നു. തന്റെ പേര് മാറ്റാൻ കാരണം തന്നെ തമിഴിൽ വേറെ ഒരു നടിയുടെ പേരും സുമ ജയറാം എന്നായതുകൊണ്ടാണ് അതുകൊണ്ട് തന്നെ രജനി സാർ രജനി ശ്രീ എന്ന് പേര് മതിയെന്നും ആ പേര് സിനിമയുടെ അണിയറപ്രവർത്തകർ അംഗീകരിക്കുകയും ചെയ്യ്തു. അങ്ങനെയാണ് തമിഴ് ഇൻഡസ്ട്രിയിൽ രജനിശ്രീ എന്നപേര് വന്നതെന്നും സുമ ജയറാം പറയുന്നു