സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന അമ്പലമാണ് തിരുവനന്തപുരം ആറ്റുകാൽ ദേവി ക്ഷേത്രം.ശതകോടി ഭക്തജനങ്ങൾ ആണ് അമ്മയ്ക്ക്  പൊങ്കാല അർപ്പിക്കാൻ അമ്മയുടെ തിരുനടയിൽ എത്തുന്നത്.നാനാ ജാതിയിൽ പെട്ടവർ അമ്മയ്ക്ക് പൊങ്കാല അർപ്പിക്കാറുണ്ട്.

പലതാരങ്ങളും തൻ്റെ തിരക്കുകൾ മാറ്റിവെച്ചു അമ്മയ്ക്ക് പൊങ്കാല അർപ്പിക്കാൻ വരാറുണ്ട്.എന്നാൽ തൻ്റെ ഔദ്യോഗിക തിരക്കുകൾ എല്ലാം മാറ്റിവെച്ചു ആറ്റുകാൽ അമ്മയ്ക്ക് പൊങ്കാല അർപ്പിച്ചിരിക്കുകയാണ് നടൻ സുരേഷ് ഗോപിയും ഭാര്യ രാധികയും.നിമിഷ നേരംകൊണ്ട് താരം കുടുംബത്തോടൊപ്പം പൊങ്കാല ഇടുന്ന ചിത്രങ്ങൾ വൈറൽ ആകുകയും ചെയ്‌തു.

എല്ലാവർഷവും രാധിക ആറ്റുകാൽ അമ്മയ്ക്ക് പൊങ്കാല പൊങ്കാല അർപ്പിക്കാറുണ്ട്.ഈ വർഷവും അതിനു മുടക്കു വരാതെ പൊങ്കാല അർപ്പിക്കാൻ കഴിഞ്ഞതിന്റെ സന്ദോഷത്തിലാണ് സുരേഷ് ഗോപിയും കുടുംബവും.ഇത്തവണയും പൊങ്കാല അർപ്പിക്കുന്ന ഭാര്യ രാധികയ്‌ക്കൊപ്പം സദാസമയവും സുരേഷ് ഗോപി ഉണ്ടായിരുന്നു.പൊങ്കാല അടുപ്പിനു മുന്നിൽ സുരേഷ് ഗോപിയും ഭാര്യയും നിക്കുന്ന ഭക്തിസാന്ദ്രമായ ചിത്രങ്ങൾ പുറത്തുവന്നിട്ടുമുണ്ട്.പണ്ട് തിരുവനന്തപുരത് മാത്രമായിരുന്നു പൊങ്കാല എങ്കിൽ ഇന്ന് അത് മലയാളികൾ ഉള്ള ലോകം മുഴുവൻ ഭക്തർ സമർപ്പിക്കുന്നു.ക്ഷേത്രത്തിൽ പൊങ്കാല അർപ്പിക്കാൻ കഴിയാത്ത ഭക്ത ജനങ്ങൾ വീടുകളിലും പൊങ്കാല അർപ്പിക്കാറുണ്ട്.