റൊമാന്റിക് കോമഡി വിഭാഗത്തിപ്പെടുന്ന ഒരു സൂപ്പര്‍ഹിറ്റ് ചിത്രമാണ് 2019 ല്‍ പുറത്തിറങ്ങിയ  ചിത്രം തണ്ണീര്‍മത്തന്‍ ദിനങ്ങൾ.  ഒരു കൂട്ടം പ്ലസ് ടൂ വിദ്യാര്‍ഥികളുടെ കഥ പറഞ്ഞ ഈ ചിത്രത്തില്‍ മലയാളത്തിന്റെ ഓൾറൗണ്ടർ എന്നറിയുന്ന യുവ  നടൻ വിനീത് ശ്രീനിവാസന്‍ അവതരിപ്പിച്ച അധ്യാപകന്റെ കഥാപാത്രത്തെ സിനിമാപ്രേക്ഷകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. പക്ഷെ വിനീത് അവതരിപ്പിച്ച്‌ കൈയടി നേടിയ ഈ കഥാപാത്രം ആദ്യമെത്തിയത് യുവനടന്‍ സണ്ണി വെയ്‌നിനാരുന്നു.  എന്നാല്‍ എന്തൊക്കെയോ കാരണങ്ങള്‍ കൊണ്ട് സണ്ണി വെയ്‌ന്‍ ഈ കഥാപാത്രം വേണ്ടെന്ന് വെക്കുകയായിരുന്നു. thanneer-mathan-dinangal

താന്‍ വിട്ട ആ കഥാപാത്രത്തെ വിനീത് ഗംഭീരമാക്കി കൈയടി നേടുന്നത് കണ്ടപ്പോള്‍ വലിയ അസൂയ തോന്നിയെന്നാണ് സണ്ണി വെയ്ന്‍ വനിത മാഗസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. സണ്ണിയുടെ വാക്കുകൾ  ഇങ്ങനെ ‘ തണ്ണീര്‍മത്തന്‍ ദിനങ്ങളിലെ വിനീത് ചെയ്ത കഥാപാത്രം ആദ്യം എന്റെയടുത്ത് വന്നിരുന്നു. അന്ന് ഞാനെന്തോ കാരണം കൊണ്ട് അത് ചെയ്തില്ല. തിയേറ്ററില്‍ വിനീത് അഭിനയിച്ച് തകര്‍ത്ത് കൈയടി വാങ്ങുന്നത് കണ്ടപ്പോള്‍ കുറച്ച് അസൂയയൊക്കെ തോന്നി. വിനീതിന്റെ അസാദ്ധ്യ അഭിനയം ആ സിനിമയുടെ മികവ് കൂട്ടി. നല്ല രസമുള്ള കഥാപാത്രമായിരുന്നല്ലോ അതെന്നോര്‍ക്കുമ്പോള്‍ ഇപ്പോഴും പശ്ചാത്താപമുണ്ട്,’