മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ നടി സുചിത്ര നായർ വാലിബനില്‍ തന്റെ അഭിനയ൦ കൊണ്ട് പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ് , ഇത്രയും വലിയൊരു ക്രൂവിനൊപ്പം വർക്ക് ചെയ്യാൻ സാധിച്ചതിലും തന്റെ അരങ്ങേറ്റം തന്നെ അത്തരത്തിലായതിലും സന്തോഷമുണ്ടെന്ന് സുചിത്ര ഇതിനകം തന്നെ നിരവധി അഭിമുക്കങ്ങളിൽ തുറന്നു പറഞ്ഞിട്ടുണ്ട്. ഇപ്പോൾ ഈ ചിത്രത്തിലെ ,വസ്ത്രധാരണത്തെ പറ്റി തുറന്നു സംസാരിക്കുകയാണ് സുചിത്ര. മാതംഗി എന്ന വേഷത്തിലാണ് സുചിത്ര മലൈക്കോട്ടൈ വാലിബനില്‍ അഭിനയിച്ചത്. വാലിബനിലെ തന്റെ കോസ്റ്റിയൂം ആദ്യം തനിക്കിഷ്ടമായില്ല പിന്നീട് അതിനെ തുടർന്ന് ആ വേഷം മാറ്റിയിരുന്നു എന്നാൽ ആ കാരണത്താൽ കോസ്റ്റ്യൂം ഡിപ്പാര്‍ട്ട്‌മെന്റിന് ആദ്യം തന്നോടൊരു വിഷമം തോന്നിയെന്നും സുചിത്ര നായർ പറയുന്നുണ്ട്.
ചിത്രത്തിലെ കോസ്റ്റ്യൂം ഡിപ്പാർട്ടമെന്റ് ഡിസൈന്‍ ചെയ്ത വസ്ത്രങ്ങള്‍ തനിക്ക്കം ഫര്‍ട്ടബിള്‍ ആയിരുന്നില്ല. അതുകൊണ്ട് തന്നെ താൻ അത് ബുദ്ധിമുട്ടാണെന്നു തുറന്നു പറഞ്ഞു. അതിനു ശേഷം ഒരുപാട് മാറ്റങ്ങൾ വരുത്തിയാണ് വാലിബനിൽ ഇപ്പോള്‍ കാണുന്ന രൂപത്തിലുള്ള വസ്ത്രങ്ങളാക്കിയത്. ആദ്യം തന്ന വസ്ത്രങ്ങൾ തനിക്ക് ബുദ്ധിമുട്ടാണെന്ന് താൻ സംവിധായകൻ ലിജോ സാറിനോട് പറഞ്ഞിരുന്നു,പിന്നെ അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരമാണ് പിന്നീട് കോസ്റ്റ്യൂം മാറ്റി തന്നത് എന്നും സുചിത്ര പറയുന്നുണ്ട്. ലിജോ ജോസ് പെല്ലിശ്ശേരിക്ക് അത്തരം കാര്യങ്ങളിൽ വിട്ടു വീഴച്ച ചെയ്യാനുള്ള മനസ് ഉണ്ടെന്നും നടി പറയുന്നു
അദ്ദേഹത്തിനെ പ്രധാനം സിനിമയുടെ റിസള്‍ട്ട് ആണ്സു ചിത്ര ചൂണ്ടിക്കാട്ടി. എന്നാൽ ഈ കാര്യത്തെ കുറിച്ച് അദ്ദേഹം പറഞ്ഞത് ഇവിടെ ആരും ശരീരം കാണിക്കാന്‍ വേണ്ടി വസ്ത്രം ധരിക്കണ്ട. അതിന് ഒരിക്കലും ഒരു ആര്‍ട്ടിസ്റ്റിനെ നിര്‍ബന്ധിക്കണ്ട കാര്യമില്ല . ആര്‍ട്ടിസ്റ്റിനെ കംഫര്‍ട്ടബിള്‍ ആക്കുകയും ഒപ്പം കഥാപാത്രത്തിന് യോജിക്കുകയും ചെയ്യുന്ന വേഷം മതിഎന്നും ,അല്ലാതെ ശരീരം കാണിക്കാന്‍ വേണ്ടിയുള്ള വസ്ത്രങ്ങള്‍ ഉപയോഗിക്കേണ്ട എന്നുമായിരുന്നു ലിജോ ജോസ് പെല്ലിശ്ശേരി പറഞ്ഞത്. അഭിനയത്തിന്റെ കാര്യത്തില്‍ മാത്രമാണ് അദ്ദേഹത്തിന് നി ര്‍ബന്ധങ്ങള്‍ ഉള്ളത് സുചിത്ര പറയുന്നു