കഴിഞ്ഞ  ദിവസം  കോഴിക്കോട് മാളിൽ വെച്ച് നടിമാരായ സാനിയ അ യ്യപ്പനെയും, ഗ്രേസ് ആന്റണിക്കുമെതിരായി ക്രൂര മർദനം നടന്നു, ഇപ്പോൾ ഇതിനെതിരെ പ്രതികരിച്ചു കൊണ്ട് താരങ്ങൾ എത്തിയിരിക്കുകയാണ്. ‘സാറ്റർ ഡേ നൈറ്റ്’ എന്ന  പേരിട്ടിരിക്കുന്ന പുതിയ ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കിലാണ് ഗ്രേസ് ആന്റണിയും, സാനിയ അയ്യപ്പനും.  കോഴിക്കോട് ഹൈ ലൈറ്റ് മാളിൽ വെച്ചായിരുന്നു ചിത്രത്തിന്റെ പ്രൊമോഷൻ നടന്നിരുന്നത് അതിനിടയിൽ ചിലർ മോശമായി പെരുമാറിയിരുന്നു.

അവിടെ വെച്ച് നടിമാർക്ക് അസുഖകരമായ അനുഭവം ഉണ്ടായി. ആൾകൂട്ടത്തിൽ നിന്നും ആരോ തന്നെ പിടികൂടിയത് എങ്ങനെയെന്ന് ഗ്രേസ് ആന്റണിയും സാനിയെയും സോഷ്യൽ മീഡിയ വഴി പരമർശിച്ചിരിക്കുകയാണ്. ഈ പ്രൊമോഷന് ഇടയിൽ കൈയേറ്റം ചെയ്യപ്പെട്ട വിവരം താരങ്ങൾ തന്നെയാണ് സോഷ്യൽ മീഡിയ വഴി പങ്കുവെച്ചിരിക്കുന്നത്. തന്നോട് മോശമായി പെരുമാറിയ ആളിനെ സാനിയ  മര്ധിക്കുന്ന വീഡിയോയും താരം പങ്കുവെച്ചിരുന്നു.

തങ്ങൾക്ക് ഇഷ്ട്ടപെട്ട സ്ഥലം ആണ് കോഴിക്കോട് അവിടെ വെച്ച് ഇങ്ങനെ ഒരു അനുഭവം വന്നതിൽ ഒരുപാടു സങ്കടം ഉണ്ടെന്നും താരങ്ങൾ പറയുന്നു. തങ്ങളുടെ ജീവിതത്തിലെ ആദ്യ അനുഭവം ആയിരുന്നു എന്നും താരങ്ങൾ സോഷ്യൽ മീഡിയ വഴി അറിയിച്ചിരിക്കുകയാണ്.