തെന്നിന്ത്യൻ സിനിമകളിൽ തിളങ്ങി നിന്ന നടി രശ്‌മിക മന്ദാന ഇപ്പോൾ തെന്നിന്ത്യൻ ചിത്രങ്ങളെ കുറിച്ച് നടത്തിയ പരമാർശം ആണ് ഇപ്പോൾ വിവാദമായി എത്തിയിരിക്കുന്നത്. ഈ സിനിമകളിൽ മാസ്  മസാലയും, ഡാൻസ് നമ്പറുകളുമാണ് നില നില്കുന്നത്. എന്നാൽ ബോളിവുഡിലും, ദക്ഷിണ ഇന്ത്യയിലെയും ചിത്രങ്ങളെ കുറിച്ച് സംസാരിച്ചപ്പോൾ ആണ് താരം ഈ കാര്യം വെളിപ്പെടുത്തിയത്. ഈ കാര്യം ഇപ്പോൾ വലിയ വിവാദം സ്ര്യഷ്ടിച്ചിരിക്കുകയാണ്.


ഈ പരാമര്‍ശമാണ് വന്‍ പ്രതിഷേധത്തിന് വഴി ഒരുക്കിയിരിക്കുന്നത്. ‘മിഷന്‍ മജ്‌നു’ എന്ന സിനിമയുടെ പ്രമോഷന്‍ പരിപാടിക്കിടെയാണ് രശ്മിക ഈ പരാമര്‍ശം നടത്തിയത്. തന്നെ സംബന്ധിച്ചിടത്തോളം റൊമാന്റിക് ഗാനങ്ങള്‍ എന്നാല്‍ ബോളിവുഡ് ഗാനങ്ങളാണ് തെന്നിന്ത്യന്‍ സിനിമയില്‍ ആണെങ്കില്‍ മാസ് മസാലയും ഡാന്‍സ് നമ്പറുകളും ഐറ്റം നമ്പറുകളുമാണുള്ളത്. ഇത് തന്റെ ആദ്യത്തെ ബോളിവുഡ് റൊമാന്റിക് ഗാനമാണ്. അതെന്നെ വളരെയധികം ആവേശംകൊള്ളിക്കുന്നു. ഇതായിരുന്നു രശ്‌മികയുടെ  വാക്കുകൾ.

എന്നാൽ താരത്തിന്റെ ഈ വാചകങ്ങൾ ഇപ്പോൾ വലിയ രീതിയിൽ വിവാദം ഉണ്ടായിരിക്കുകയാണ്. തെന്നിന്ത്യൻ സിനിമകളിൽ നിറയെ മസാലയും ഐറ്റം ഡാൻസും മാത്രമല്ല ഉള്ളത്, അതറിയില്ലേ വന്ന വഴി മറക്കരുത് എന്നാണ് താരത്തിന് നൽകിയ മറുപടി. വിജയ് നായകനാവുന്ന ,വാരിസ്, രണ്‍ബീര്‍ കപൂറിനൊപ്പമുള്ള അനിമല്, അല്ലു അര്‍ജുന്‍ നായകനാവുന്ന പുഷ്പ: ദ റൂള്‍ എന്നിവയാണ് രശ്മികയുടെതായി ഒരുങ്ങുന്ന പുതിയ ചിത്രങ്ങള്‍.