ഒരുപിടി നല്ല സിനിമകളിൽ നല്ല അഭിനയം കാഴ്ച്ച വെച്ച നടിയാണ് മമിതാ ബൈജു. ജാവ, ഹണി ബി 2, സർവോപരി പാലാക്കാരൻ, ഡാകിനി, വികൃതി, കിലോമീറ്റർസ്, സൂപ്പർ ശരണ്യ എന്നി ചിത്രങ്ങളിൽ താരം അഭനയിച്ചിട്ടുണ്ട്. ഇതിൽ ഓപ്പറേഷൻ ജാവ, സൂപർ ശരണ്യ യെന്നിച്ചിത്രങ്ങളിൽ പ്രകടനത്തിനു താരത്തിന് നല്ല ജനപ്രീതി നേടിക്കൊടുത്തു. ഇപ്പോൾ മലയാള സിനിമയിലെ അഭിനയ പ്രകടനം കണ്ടു താരത്തിന് തമിഴിൽ ഒരു അവസരം നേടി കൊടുത്തിരിക്കുകയാണ്.

തമിഴകത്തിന്റെ നടിപ് മന്നൻ സൂര്യ നായകനായി എത്തുന്ന പുതിയ ചിത്രത്തിൽ ആണ് മമിതാ ബൈജുവിനെ അഭിനയിക്കാൻ അവസരം നേടി ഇരിക്കുന്നുത്. 2ഡി എന്റർടൈന്മെന്റ്ന്റെ ബാനറിൽ സൂര്യയും ജ്യോതികയും ചേർന്നു നിർമ്മിക്കുകയും ചെയ്യുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് പ്രശസ്ത സംവിധായകൻ ബാല ആണ്. ഇന്ന് നടന്ന പൂജ ചടങ്ങുകളോടെ ഈ ചിത്രത്തിൻറെ ഷൂട്ടിംഗ് ആരംഭിച്ചു കഴിഞ്ഞു.

സൂര്യയുടെ ഭാര്യയും,നടിയുമായ ജ്യോതിക ഈ ചിത്രത്തിൽ നായികാവേഷത്തിൽ ആണ് എത്തുന്നത് കൂടാതെ ചിത്രത്തിൽ കൃതിക ഷെട്ടി യും ഒരു പ്രധാന വേഷം ചെയ്യുന്നു. ജി വി പ്രകാശ് കുമാർ ആണ് ഈ സിനിമക്ക് സംഗീതം ഒരുക്കുന്നത്. സതീഷ് സൂര്യ എഡിറ്റ് ചെയ്യാൻ പോകുന്ന ഈ ചിത്രത്തിന് ക്യാമറ മാൻ. ബാലസുബ്രഹ്മണ്യം ആണ്.മായാവി, നന്ദ പിതാമഹൻ എന്നി ചിത്രങ്ങൾക്കു ശേഷം സൂര്യ ബാല ടീം ഒന്നിക്കുന്ന അടുത്ത ചിത്രമാണ് ഇത്. ചിത്രത്തിന്റെ ചിത്രീകരണം കന്യാകുമാരിയിൽ ആരംഭിച്ചു കഴിഞ്ഞു.