കഴിഞ്ഞ കുറച്ചു നാളുകളായി സൂരജിനോട് ആരാധകർ ചോദിക്കുന്നൊരു ചോദ്യമുണ്ട്. പാടാത്ത പൈങ്കിളിയിൽനിന്നും എന്തിന് പോയി?. മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിലൊന്നാണ് പാടാത്ത പൈങ്കിളി. പരമ്പരയിൽ ദേവയെന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സൂരജാണ്. കുറച്ചു നാളുകളായി പരമ്പരയിൽ സൂരജിനെ കാണുന്നില്ല. ഇതോടെയാണ് ആരാധകർ ആശങ്കയിലായത്. ഇത് വരെയും താൻ പരമ്പരയിൽ നിന്നും പിന്മാറിയോ, മാറിയെങ്കിൽ എന്തുകൊണ്ട് പിന്മാറി എന്ന് വ്യക്തമായി പറയുന്നില്ലെങ്കിലും ആരാധകരുടെ സംശയങ്ങൾക്ക് ചില മറുപടികൾ അദ്ദേഹം സോഷ്യൽ മീഡിയ വഴി നല്കുന്നുണ്ട്. റേറ്റിങ്ങിൽ മുന്നിൽ നിൽക്കുന്ന പാടാത്ത പൈങ്കിളിയിൽ ഒരു അനാഥപെണ്കുട്ടി കൺമണിയുടെ കഥയാണ് പറയുന്നത്. പുതുമുഖങ്ങളാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതെങ്കിലും നിരവധി സീനിയർ താരങ്ങളും പരമ്പരയിൽ അണിനിരക്കുന്നുണ്ട്. മനീഷയാണ് കണ്മണി ആയി എത്തുന്നത്.
”എല്ലാവരും ചോദിക്കുന്ന ചോദ്യത്തിന് ഉത്തരം പറയാൻ എനിക്ക് കുറച്ച് സമയം ആവശ്യമാണ്… ആ സമയം എനിക്ക് തരണം നിങ്ങൾ നിങ്ങളുടെ ചോദ്യം ഞാൻ കാണാതെ പോകുന്നതല്ല,” എന്നാണ് സൂരജ് പറഞ്ഞത്. ദേവയായി സൂരജ് എത്തിയില്ലെങ്കിൽ തങ്ങൾ പരമ്പര കാണില്ല എന്നും ആരാധകർ പറയുന്നുണ്ട്. ‘സീരിയലിൽ നിന്നും പിന്മാറിയെന്ന് ഇപ്പോൾ വെളിപ്പെടുത്തിയാൽ ആ സീരിയൽ നാളെ മുതൽ ആരും കാണില്ല. അതുകൊണ്ടായിരിക്കും പറയാത്തത്. ഇതിപ്പോൾ സൂരജ് വരുമെന്ന പ്രതീക്ഷയിൽ ആണ് ഞങ്ങൾ. പുതിയ ആള് വന്നതിനു ശേഷം പോകാൻ ആണോ’, എന്നും പ്രേക്ഷർ ചോദിച്ചുരുന്നു.
ഇതിനിടയിൽ നൂറു ചർച്ചകൾ ആണ് സോഷ്യൽ മീഡിയ വഴി നടക്കുന്നത്. നടൻ ശ്രീനിഷിനെ ആണ് ദേവയായി കണ്ടെത്തിയത് എന്ന് ഒരു കൂട്ടർ പറയുമ്പോൾ അതിനുള്ള സാധ്യത ഇല്ലെന്നാണ് മറുപക്ഷത്തിന്റെ വാദം. മാത്രമല്ല കൊവിഡ് സാഹചര്യം കണക്കിലെടുത്ത് ഇനി വരും ദിനങ്ങളിൽ സീരിയൽ സംപ്രേക്ഷണം ഉണ്ടാകുമോ എന്നുള്ള അഭിപ്രായങ്ങളും സോഷ്യൽ മീഡിയ വഴി ഉയരുന്നുണ്ട്. ശ്രീനിഷ് വരാനുള്ള സാധ്യത ഇല്ലെന്നുള്ള വിധിയെഴുത്തുകൾ നടക്കുന്നതിന്റെ ഇടയിൽ ആണ് മറ്റൊരു പുതുമുഖ നടൻ ആയിരിക്കും കണ്മണിക്ക് കൂട്ടായി എത്തുന്നത് എന്നുള്ള ചർച്ചകളും സോഷ്യൽ മീഡിയയിൽ ചൂടുപിടിക്കുന്നത് . എന്ത് തന്നെ ആയാലും ഒദ്യോഗികമായി ഇത് സംബന്ധിക്കുന്ന ഒരു അറിയിപ്പും ഇത് വരെ സീരിയൽ സംഘാടകരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല.