ടിക്ടോക് വീഡിയോകളിലൂടെ ശ്രദ്ധേയനായി ഒടുവിൽ സീരീയൽ താരമായി മാറിയ നടനാണ് സൂരജ് സൺ ആണ്. ‘പാടാത്ത പൈങ്കിളി’ എന്ന സീരിയലിലെ ദേവ് എന്ന നായകകഥാപാത്രം സൂരജിനെ മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ ഏറെ ശ്രദ്ധേയനാക്കിയിരുന്നു. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന പാടാത്ത പൈങ്കിളി എന്ന പരമ്പരയിൽ കൂടി സൂരജ് പ്രേക്ഷകരുടെ ശ്രദ്ധ നേടിയത്, ഓമനത്തിങ്കൾപ്പക്ഷി, പരസ്പരം, എന്റെ മാനസപുത്രി, പ്രണയം തുടങ്ങിയ ഹിറ്റ് സീരിയലുകളുടെ സംവിധായകനായ സുധീഷ് ശങ്കർ സംവിധാനം ചെയ്യുന്ന ‘പാടാത്ത പൈങ്കിളി’യിൽ നായകനായാണ് സൂരജ് അഭിനയിക്കുന്നത്. മനീഷ മഹേഷാണ് നായിക കൺമണിയായി എത്തുന്നത്.
അർച്ചന സുശീലൻ, ദിനേഷ് പണിക്കർ, പ്രേം പ്രകാശ്, അഞ്ജിത, ശബരി,അംബിക തുടങ്ങി നിരവധി താരങ്ങൾ ഈ സീരിയലിൽ അണിനിരക്കുന്നുണ്ട്. കുറച്ച് ദിവസങ്ങളായി താരം പരമ്പരയിൽ നിന്നും പിന്മാറിയെന്ന വാർത്തകൾ വരുന്നുണ്ട്, ഇപ്പോൾ അതിനോട് പ്രതികരിച്ചിരിക്കുകയാണ് താരം. കുടുംബത്തിന്റെ സമാധാനം നിലനിര്‍ത്തുന്നതിനായി ദേവ നടത്തുന്ന കഠിനപ്രയത്നങ്ങളും കണ്മണിയുമായുള്ള വിവാഹ ജീവിതവുമെല്ലാം സുഖകരമായി പോവുന്നതാണ് പരമ്പരയില്‍ കാണിക്കുന്നത്.
പരമ്പര ഗംഭീരമായി മുന്നേറുന്നതിനിടയില്‍ സൂരജ് പിന്മാറിയത് എന്തിനാണെന്നാണ് എല്ലാവരും ചോദിക്കുന്നത്. ഫാന്‍സ് ഗ്രൂപ്പുകളിലും ഇതേക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.എല്ലാവരും ചോദിക്കുന്ന ചോദ്യത്തിന് ഉത്തരം പറയാൻ എനിക്ക് കുറച്ച് സമയം ആവശ്യമാണ്. ആ സമയം എനിക്ക് തരണം നിങ്ങൾ നിങ്ങളുടെ ചോദ്യം ഞാൻ കാണാതെ പോകുന്നതല്ല. യൂട്യൂബ് ചാനലിലെ വീഡിയോയ്ക്ക് കീഴിലായാണ് സൂരജ് പ്രതികരണം രേഖപ്പെടുത്തിയത്. എത്ര സമയമെടുത്താലും ദേവയായി തിരിച്ചുവരണമെന്നായിരുന്നു ആരാധകരുടെ കമന്റുകൾ. മാതൃദിനവുമായി ബന്ധപ്പെട്ട വീഡിയോയുമായാണ് താരം ഇപ്പോൾ എത്തിയിട്ടുള്ളത്.