മലയാള പ്രേഷകരുടെ മനസ്സിൽ അവതാരകയായും നടിയുമായിയൊക്കെ തിളങ്ങി നിൽക്കുന്ന താരസുന്ദരിയാണ് ശിൽപ ബാല. വൈവിധ്യമാർന്ന അവതരണ ശൈലിയിലൂടെ താരം നിരവധി ഷോകളുടെ ഭാഗമായിട്ടുണ്ട്.അത് കൊണ്ട് തന്നെ വളരെ പെട്ടന്നാണ് ഉയർച്ചയുടെ പടവുകൾ കീഴടക്കിയത്.കാസർകോട് സ്വദേശിയായ ഡോക്ടർ വിഷ്ണു ഗോപാൽ ആണ് താരത്തിന്റെ ഭര്ത്താവ് അടുത്ത കാലത്ത് ആണ് ശിൽപ്പ സ്വന്തമായി ഒരു യൂട്യൂബ് ചാനൽ തുടങ്ങിയത്. ഭാവന, രമ്യ നമ്പീശൻ, സയനോര, മൃദുല മുരളി തുടങ്ങിയ താരങ്ങൾ ചേർന്നായിരുന്നു. ഇതിന്റെ വിഡിയോയും സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധേയമായിരുന്നു. നിരവധി പേരാണ് താരത്തിന്റെ പുതിയ ചാനലിന് ആശംസകൾ അറിയിച്ച് വന്നത്. ചാനലിൽ താരം പങ്കുവെക്കുന്ന വീഡിയോകൾക്കും മികച്ച പ്രേക്ഷക പ്രതികരണങ്ങൾ ആണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ഇപ്പോൾ പുതിയൊരു വീഡിയോയുമായി എത്തിയിരിക്കുകയാണ് താരം, മണികുട്ടനും രചന നാരായണൻ കുട്ടിക്കും ഒപ്പമുള്ള ഒരു വീഡിയോ പങ്കുവെച്ചാണ് താരം എത്തിയിരിക്കുന്നത്, ഒരു സ്റ്റേജ് പെർഫോമൻസിന്റെ വീഡിയോ ആണിപ്പോൾ താരം പങ്കുവെച്ചിരിക്കുന്നത്. മണിക്കുട്ടന് സുപ്പോർട്ടുമായിട്ടാണ് തരാം ഈ വീഡിയോ പെർഫോമൻസ് പങ്കുവെക്കുന്നതെന്നു പറയുന്നുണ്ട്.മണിക്കുട്ടൻ, രചന നാരായണൻ കുട്ടി, ശില്പ ബാല മൂവരുടെ പെർഫോമൻസ് ആണ് വിഡിയോയിൽ ഉടനീളം.മണിക്കുട്ടൻ എന്ന സുഹൃത്തിനെപ്പറ്റിയും ശില്പ ബാല വാചാലയാവുന്നുണ്ട്.മണിക്കുട്ടൻ ബിഗ് ബോസ് ഷോയിൽ പങ്കെടുക്കാൻ വന്നപ്പോൾ പ്രേക്ഷകർ അദ്ദേഹത്തെ എങ്ങനെ സ്വീകരിക്കുമെന്നു തനിക്കു ഭയമുണ്ടാര്നു എന്നാൽ അധികം വൈകാതെ തന്നെ ടാസ്കുകൾ തുടങ്ങിയപ്പോൾ തങ്ങളെല്ലാവരും ആഗ്രഹിച്ച പോലുള്ള പെർഫോമൻസ് കൊണ്ട് മണികുട്ടന് പ്രേക്ഷകരെ കയ്യിലെടുക്കാൻ സാധിച്ചു എന്നും തരാം പറയുന്നു. മണികുട്ടന്റെ ഇപ്പോളത്തെ പ്രേക്ഷക പിന്തുണയിൽ സന്തോഷമുണ്ടെന്നും അദ്ദേഹത്തിന്റെ കഴിവുകൾ പ്രേക്ഷകരിലെത്തിക്കാൻവേണ്ടി വളരെ കഷ്ടപ്പെട്ട് കണ്ടുപിടിച്ച ഒരു പഴയകാല വീഡിയോ ആണെന്നും ശില്പ പറയുന്നു. കൂടാതെ ബിഗ് ബോസ്സിലെ എല്ലാ മത്സരാര്ഥികള്ക്കും ആശംസകൾ നേരുന്നുണ്ട് ശില്പ ബാല.