മലയാളികള്‍ക്ക് സുപരിചിതയാണ് ഗായിക സയനോര ഫിലിപ്പ്. ഗായികയായി കയ്യടി നേടിയ ശേഷം സംഗീത സംവിധായക എന്ന നിലയിലും ശ്രദ്ധ നേടിയിട്ടുണ്ട് സയനോര. ഇപ്പോഴിതാ അഭിനേത്രിയായും കയ്യടി നേടുകയാണ് സായനോര.അഞ്ജലി മേനോന് ഒരുക്കിയ വണ്ടര്‍ വിമണിലൂടെയാണ് സയനോര കയ്യടി നേടുന്നത്,അര്‍ച്ചനയുടേയും സയനോരയുടേയും ഒരു അഭിമുഖത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ഇറ്റ്സ് മി കയ്സ് എന്ന യൂട്യൂബ് ചാനലിലെ റിയാക്ഷന് വീഡിയോയാണ് വൈറലാകുന്നത്. വീഡിയോയില്‍ പറയുന്നത് തങ്ങളെ വിളിച്ചു വരുത്തി അപമാനിക്കുകയായിരുന്നുവെന്നാണ് പറയുന്നത്
വെളുത്ത് ഭംഗിയുള്ള സുന്ദരിമാരായ ഐഡിയല്‍ ബോഡിയുള്ളതല്ലാത്ത രണ്ട് പേര് ആകുമ്പോള്‍ എന്തൊക്കെ വെല്ലുവിളികളാണ് നേരിട്ടതെന്നായിരുന്നു അവതാരകയുടെ ചോദ്യം. ഇതിന് സായനോരയും അര്‍ച്ചനയും നല്കിയ മറുപടി ശ്രദ്ധ നേടുന്നുണ്ട്.സൗന്ദര്യം ഇങ്ങനെയായിരിക്കണം, വെളുത്ത് മെലഞ്ഞ് ഇരുന്നാല്‍ സുന്ദരി എന്ന് ചിന്ത തന്നെ മാറേണ്ടതുണ്ട്. കറുത്ത തടിച്ച സുന്ദരിമാരുണ്ട്.
സൗന്ദര്യം എന്നത് ഓരോരുത്തരുടേയും കാഴ്ചപ്പാടാണ്. പക്ഷെ കാലങ്ങളായി മാധ്യമങ്ങളിലും മറ്റും കാണുന്നത് മൂലം ഈ സ്റ്റീരിയോടൈപ്പാണ് നമ്മളുടെ മനസിലേക്ക് വരുന്നത്. അബോധ മനസില്‍ നമ്മള് അതിനെക്കുറിച്ച് ബോധവന്മാരായിരിക്കുമെന്നാണ് സയനോര പറയുന്നത്.നമ്മളുടെ കളര്‍ പോരാ എന്ന ചിന്തയാണ് സമൂഹത്തില്‍ ആഴത്തില്‍ വേര് പതിപ്പിച്ചിരിക്കുന്നത്,സൗന്ദര്യം എന്ന ചിന്ത ഉള്ളില്‍ നിന്നു വരേണ്ടതാണ്. അങ്ങനെ വേണം പറഞ്ഞു കൊടുക്കാന്‍. അങ്ങനെ ഒരുപാട് അനുഭവങ്ങളുണ്ടായത് കൊണ്ടാണ് എനിക്ക് ഇന്ന് ഇങ്ങനെ പറയാന്‍ സാധിക്കുന്നതെന്നും സയനോര പറയുന്നു.