തെന്നിന്ത്യന്‍ ഭാഷകളിൽ സാന്നിധ്യം അറിയിച്ച മലയാളിയായ ഗായികയാണ് സയനോര ഫിലിപ്പ്,ഇപ്പോഴിതാ തന്നെ ആക്ഷേപിക്കാന്‍ വന്നവര്‍ക്ക് ചുട്ടമറുപടി നല്‍കുകയാണ് സയനോര.സോഷ്യല്‍ മീഡിയയിലെ അധിക്ഷേപങ്ങള്‍ക്ക് ചുട്ടഭാഷയില്‍ മറുപടി നല്‍കിയിരിക്കുകയാണ് സയനോര ഫിലിപ്പ്. തന്റെ ഏറ്റവും പുതിയ സ്റ്റേജ് ഷോയുടെ വീഡിയോ ഗായിക ഫേസ്ബുക്കില്‍ പങ്കിട്ടിരുന്നു. ഇതിന് താഴെയാണ് ചിലര്‍ അധിക്ഷേപ കമന്റുമായി എത്തിയത്.അതിനെതിരെയാണ് ഗായിക ഇങ്ങനൊരു മറുപടി നൽകുന്നത്
ഈ പേജില്‍ വന്നു സദാചാരം വിളമ്പുന്ന ആളുകളോട് ഒരു ചെറിയ അഭ്യര്‍ത്ഥന. എന്റെ ജീവിതം,എന്റെ വഴി , എന്റെ ശരീരം ഇവിടുന്നു ഒന്ന് ഒഴിഞ്ഞു തന്നാല്‍ വളരെ ഏറെ നന്ദി ഉണ്ടായിരിക്കും. എന്നെ ഇത്രയും ആളുകള്‍ ഫോളോ ചെയ്യണം എന്ന യാതൊരു മുന്‍വിധിയും എനിക്ക് ഇല്ല. കറുത്ത കാലുകള്‍ ആണെങ്കിലും അത് എന്റെ കാലുകള്‍ ആണ്. ഞാന്‍ ഇതില്‍ അഭിമാനം കൊള്ളുന്നു. ഇനിയും കാണിക്കുന്നത് ആയിരിക്കും. നിങ്ങള്‍ എന്ത് എന്നെ കുറിച്ച് വിചാരിച്ചാലും ഒരു ചുക്കും ഇല്ല. ആരെയും നിര്‍ബന്ധിച്ച് ഇവിടെ പിടിച്ചു നിര്‍ത്തിയിട്ടില്ല . Live and let live ! ഇതിന്റെ അര്‍ത്ഥം മനസ്സിലാകാത്ത ഒരാള്‍ ആണ് നിങ്ങള്‍ എങ്കില്‍ ഈ പേജ് നിങ്ങള്‍ക്ക് ഉള്ളതല്ല” എന്നാണ് സയനോര കുറിച്ചത്.
നിരവധി പേരാണ് സയനോരയ്ക്ക് പിന്തുണയുമായി എത്തിയിരിക്കുന്നത്. സദാചാരവാദികള്‍ക്കും അധിക്ഷേപങ്ങള്‍ക്കും താരത്തിന് പിന്തുണയുമായി എത്തുന്നവര്‍ ചുട്ട മറുപടി നല്‍കുന്നുണ്ട്. താരത്തിന്റെ മറുപടിയ്ക്കും സോഷ്യല്‍ മീഡിയ കയ്യടിക്കുകയാണ്.തന്റെ ഏറ്റവും പുതിയ സ്റ്റേജ് ഷോയുടെ വീഡിയോ ഗായിക ഫേസ്ബുക്കില്‍ പങ്കിട്ടിരുന്നു. ഇതിന് താഴെയാണ് ചിലര്‍ അധിക്ഷേപ കമന്റുമായി എത്തിയത്. വൃത്തികെട്ട വേഷം നാണമില്ലാത്ത സ്ത്രീ, ഇതിന്റെ ഒക്കെ തള്ളമാരെ പറഞ്ഞാല്‍ മതി, നിങ്ങളുടെ പാട്ട് കൊണ്ട് എത്രയോ ആരാധകര്‍ ഉള്ള ഒരാളാണ് താങ്കള്‍. ഇത് വേണ്ടിയിരുന്നില്ല, പാട്ടിന്റെ കൂടെ കാബറേ, തുടകളില്‍ കുറച്ചു വെള്ള പൂശാമായിരുന്നുഇങ്ങനെ ഒക്കെ ആയിരുന്നു ആ വീഡിയോക്ക് വന്ന കമന്റുകൾ