സാമന്തയുടെ ഐറ്റം ഡാൻസാണ് ട്രെൻഢിം​ഗ് നമ്പർ വൺ. സം​ഗതി എന്തായാലും പൊളിയാണ്. റീൽസുകളിൽ വമ്പൻ ഹിറ്റാണ് ഊ അന്തവാ എന്ന സാമന്തയുടെ സ്വന്തം സോം​ഗ്. അല്ലു അർജുൻ നായകനായ തെലുങ്ക് സിനിമ ​’പുഷ്പ’യിലേതാണ് ഈ സോം​ഗ്. സിനിമ ബോക്സ് ഓഫീസിൽ വൻ ഹിറ്റായി മാറിയിട്ടുണ്ട്. തെലുങ്കിനു പുറമെ തമിഴ്, മലയാളം, കന്നഡ ഭാഷകളിലായാണ് സിനിമ റിലീസ് ചെയ്തത്. സാമന്തയുടെ ആദ്യ ഐറ്റം ഡാൻസായിരുന്നു പുഷ്പയിലേത്. ‘പുഷ്പ’ സിനിമയിലെ ഏറെ ശ്രദ്ധേയമായ ഗാനങ്ങളിലൊന്നായിരുന്നു സാമന്തയുടെ ഐറ്റം ഡാൻസ്. ‘ഊ അന്തവാ..’ എന്ന ഐറ്റം ഡാൻസ് പരിശീലനത്തിന്റെ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് സാമന്ത. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് സാമന്ത വീഡിയോ ഷെയർ ചെയ്തത്. കഠിനമായ നൃത്തച്ചുവടുകൾ അനായാസം ചെയ്യുന്ന സാമന്തയെയാണ് വീഡിയോയിൽ കാണാനാവുക.