ബസ് യാത്രയിൽ സ്ഥിരം  കണ്ടുവരുന്ന ഒരു കാര്യം തന്നെയാണ് യാത്രക്കാരും കണ്ടുക്ടറും തമ്മിൽ ചില്ലറയും ആയി ബന്ധപ്പെട്ട തർക്കം ഉടലെടുക്കുന്നത്.  ഇരു കൂട്ടരും നല്ല വൃത്തിക്ക് ആ കാര്യത്തിൽ തങ്ങളുടെ റോൾ കറക്റ്റ് ആയി കൈകാര്യം ചെയ്തു വരുന്നുമുണ്ട്. എന്നാൽ അതിൽ നിന്ന് ഒക്കെ ഒരു മാറ്റം വന്നിരിക്കുകയാണ്.

നമ്മൾ എന്ത്  കാര്യത്തിലും അപ്ഡേറ്റ് ആയി ആണ് ഇപ്പോൾ നില്കുന്നത്. അതേപോലെ ഒരു കാര്യം ആണ് നമ്മൾ നടത്തുന്ന ട്രാൻസാക്ഷൻ. നമ്മൾ ഇപ്പോൾ കൂടുതലും ഓൺലൈൻ ആയി ആണ് കാര്യങ്ങൾ ചെയുന്നത്. എന്ത് സാധനങ്ങൾ വാങ്ങിയാലും എവിടെപ്പോയാലും ബില്ല് മറ്റു പേയ്മെന്റ് ഒക്കെ നമ്മൾ ഫോൺപേ തുടങ്ങിയ രീതിയിൽ ഒക്ക്കെയാണ് ചെയ്യാറ്.

എന്നാൽ അതേപോലെ ഉള്ള സൗകര്യം നമ്മുടെ ബസുകളിൽ ഉണ്ടായാലോ. അപ്പോ ഈ ബസ് ജീവനക്കാരും യാത്രക്കാരും തമ്മിൽ ഉള്ള ആ ഒരു വഴക്കിനും അവസാനമാകും അല്ലെ, മിക്ക ആളുകൾക്കും ഈ ഒരു സംവിധാനം വളരെ അധികം ഉപകാരപ്രദം തന്നെയാണ്. ഇപ്പോൾ കെ എസ് ആർ ടി സി യിൽ ഒരുക്കിയ ഈ സംവിദാനം ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ച്ര്ച്ച ആകുന്നത്. ആദ്യം സൂപ്പർക്ലാസ്സ് ബസുകളിൽ തുടങ്ങി വരും ദിവസങ്ങളിൽ സാദാരണ ബസുകളിലും ഈ സംവിദാനം നിലവിൽ വരും.