കൊച്ചി ഏലൂർ മുരുകാ ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ചു നടന്ന പരുപാടിയിൽ പങ്കെടുത്ത സലിം കുമാറിന്റെ വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത് . സംവിദായകനും ഗായകനും ആയ നാദിർഷായുടെ സഹോദരനും ഗായകനും നടനും ആയ സമദ് സുലൈമാന്റെ ഒരു സംഗീത സംഗീത പരിപാടിയിൽ ആണ് സലിം കുമാർ പങ്കെടുത്തത് .
സമദ് സുലൈമാന്റെ ക്ഷണത്തെ തുടർന്നാണ് സലിം കുമാർ പങ്കെടുത്തത് . ഈ സംഗീത നിശയിലേക്ക് തന്നെ ക്ഷണിച്ച സമദ് പറഞ്ഞ വാക്കുകൾ കാരണം ആണ് സലിം കുമാർ ഈ ഒരു പരുപാടിയിൽ എത്തിയത് . സമദ് സലിം കുമാറിനോട് പറഞ്ഞത് ചേട്ടാ ഞങ്ങളുടെ അമ്പലത്തിൽ ഉത്സവം ആണ് .ഉത്സവത്തിന് പരുപാടിയിൽ ചേട്ടൻ വരൻ പറ്റുമോ എന്നായിരുന്നു ചോദ്യം .ആ ” ഞങ്ങടെ അമ്പലം ” എനിക്കിഷ്ടമായി എന്നാണ് സലിം കുമാർ പറഞ്ഞത് . അതുകൊണ്ടാണ് വന്നത് .
കാരണം സമദ് എന്റെ അറിവിൽ ഒരു മുസൽമാൻ ആണ് . ആ മുസൽമാൻ ഞങ്ങടെ അമ്പലം എന്ന് പറഞ്ഞപ്പോ മനസ്സിൽ എന്തൊക്കെയോ കുളിര്മയുണ്ടായി . ഇങ്ങനെ ആയിരുന്നു സലിം കുമാറിന്റെ വാക്കുകൾ . മത സൗഹാർദ്ദത്തിന് ഏറെ പ്രാധാന്യം നൽകുന്ന നമ്മുടെ നാട് എല്ലാ കാര്യങ്ങളിലും ഒന്നിച്ച തന്നെ ആണ് . ഓണവും പെരുന്നാളും ഉത്സവവും അങ്ങനെ എല്ലാം നമ്മൾ ഒന്നിച്ചാണ് ആഘോഷിക്കാറുള്ളത് . ആ ഒരു വസ്തുതയെ അര്ഥവത്താക്കുന്ന തരത്തിൽ ഉള്ള ഒരു വീഡിയോ തന്നെ ആണ് ഇത് . സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഈ ഒരു വീഡിയോ നിമിഷ നേരം കൊണ്ട് തന്നെ സമൂഹ ശ്രദ്ധ പിടിച്ചു പറ്റി .