ഒരു ഇന്ത്യന്‍ അഭിനയേത്രിയും നര്‍ത്തകിയും ആണ് സായി പല്ലവി. 2008ല്‍ തമിഴില്‍ ധൂം ധാം എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ സായി പല്ലവി 2015ല്‍ അല്‍ഫോണ്‍സ് പുത്രന് രചനയും സംവിധാനവും നിര്‍വഹിച്ച പ്രേമം എന്ന സിനിമയിലൂടെയാണ് മലയാളസിനിമാ അഭിനയ രംഗത്ത് പ്രവേശിക്കുന്നത് . നിവിന്‍ പോളി, അനുപമ പരമേശ്വരന്, മഡോണ സെബാസ്റ്റ്യന്‍ എന്നിവരാണ് പ്രേമം സിനിമയിലെ മറ്റു കഥാപാത്രങ്ങള്‍. സൗത്ത് ഇന്ത്യയിലെ ടെലിവിഷന്‍ ഡാന്‍സ് റിയാലിറ്റി ഷോകളില്‍ നര്‍ത്തകിയായി പ്രവര്‍ത്തിച്ച ശേഷമാണ് അഭിനയ രംഗത്തേക്ക് പ്രവേശിക്കുന്നത്. 2016-ല്‍ ദുല്‍ഖര്‍ സല്‍മാന്‍ന്റെ നായിക ആയി കലി എന്ന ചിത്രത്തിലും അഭിനയിച്ചു. പ്രേമം എന്ന ചിത്രമാണ് താരത്തിനെ പ്രശസ്തിയില്‍ എത്തിച്ചത്.
തമിഴ്നാട് സംസ്ഥാനത്തെ നീലഗിരി ജില്ലയിലെ ഒരു മലമ്ബ്രദേശമായ കോട്ടഗിരിയില്‍ . ജനിച്ച സായി പല്ലവി വളര്‍ന്നത് കോയമ്ബത്തൂരിലാണ്.അഭിനയ രംഗത്തും, നൃത്തരംഗത്തും പ്രവര്‍ത്തിച്ച സായി പല്ലവി ഒരു ഡോക്ടറായി ജോലി ചെയ്യുന്നു. നിലവില്‍ തമിഴ്, മലയാളം, തെലുഗ് സിനിമ മേഖലകളില്‍ സജീവമാണ് താരം. 2017 ല്‍ തെലുങ്കില്‍ ശേഖര്‍ കമ്മുലയുടെ ഫിഡയിലൂടെ അരങ്ങേറ്റം കുറിച്ചു. നിലവില്‍ ലൗ സ്റ്റോറി എന്ന ചിത്രത്തില്‍ ആണ് താരം അഭിനയിച്ചുകൊണ്ടിരിക്കുന്നത്. നാഗ ചൈതന്യ ആണ് ചിത്രത്തിലെ നായകന്. മാരി 2, എന്‍ജികെ എന്നീ തമിഴ് ചിത്രങ്ങളിലും അഭിനയിച്ചു.
ഇപ്പോൾ തൻ്റെ വിവാഹത്തെക്കുറിച്ച് സായിപല്ലവി നടത്തിയ വെളിപ്പെടുത്തലാണ് ആരാധകരെ അമ്പരപ്പിക്കുന്നത്. താൻ വിവാഹം കഴിക്കാൻ ഉദ്ദേശിക്കുന്നില്ല എന്നും അതിന് ശക്തമായ ഒരു കാരണം ഉണ്ട് എന്നും സായിപല്ലവി വെളിപ്പെടുത്തുന്നു. അടുത്തിടെ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു സായിപല്ലവി ഈ കാര്യം വെളിപ്പെടുത്തിയത്. വിവാഹം കഴിക്കുന്നതിൽ ഒരുപാട് പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ട്. നമ്മൾ നമ്മളുടെ മാതാപിതാക്കളെ വിട്ട് മറ്റൊരു വീട്ടിൽ പോയി താമസിക്കേണ്ടിവരും. പിന്നീട് അവരെ നോക്കുവാൻ നമുക്ക് സാധിക്കില്ല. വിവാഹം കഴിക്കുന്നതിന് പകരം മാതാപിതാക്കളെ നോക്കി വീട്ടിൽ ഇരിക്കുവാൻ ആണ് എൻറെ തീരുമാനം. ഇതായിരുന്നു സായിപല്ലവി അഭിമുഖത്തിൽ പറഞ്ഞ വാക്കുകൾ. വിവാഹം കഴിക്കുന്നില്ല എന്ന പ്രഖ്യാപനം കേട്ടപ്പോൾ ആരാധകർ ആദ്യം ഞെട്ടുക ആയിരുന്നു ഉണ്ടായത്.