മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്യുന്ന തട്ടിം മുട്ടിം എന്ന പരമ്പരയിൽ കൂടി പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് സാഗർ. ആദി എന്ന കഥാപാത്രത്തെയാണ് സാഗർ അവതരിപ്പിക്കുന്നത്. കഴിഞ്ഞ വര്ഷം ഏപ്രിൽ മാസത്തിൽ ആണ് സാഗറിന്റെ ‘അമ്മ മരണപ്പെടുന്നത്. അന്ന് സാഗറിനെ ആശ്വസിപ്പിച്ച് കൊണ്ട് ആരാധകരും സഹതാരങ്ങളും എത്തിയിരുന്നു. എന്നാൽ ഇപ്പോൾ ഈ കഴിഞ്ഞ മാതൃ ദിനത്തിൽ സാഗർ പങ്കുവെച്ച ഒരു വീഡിയോ ആണ് ആരാധകരുടെ കണ്ണ് നിരയിച്ചിരിക്കുന്നത്. നഷ്ട്ടപെട്ടു കഴിയുമ്പോൾ ആണ് നമുക്ക് നഷ്ട്ടമായതിന്റെ വില നമ്മൾ തിരിച്ച് അറിയുന്നത് എന്നാണു സാഗർ തന്റെ അമ്മയെ കുറിച്ച് പറയുന്നത്. വിഡിയോയിൽ സംസാരത്തിനിടയിൽ പലപ്പോഴും സാഗറിന്റെ ശബ്‌ദം ഇടറുന്നുണ്ടായിരുന്നു. ഇത് ആരാധകരുടെയും കണ്ണ് നിറയിച്ചത്.

‘അമ്മ ഇപ്പോൾ ഇല്ല എന്ന് ഇപ്പോഴും വിശ്വസിക്കാൻ ആവുന്നില്ല. എന്റെ ‘അമ്മ എല്ലാവര്ക്കും നല്ലത് മാത്രമാണ് ചെയ്തത്. ഒരു പക്ഷെ അത് കൊണ്ട് ആകും ദൈവത്തിന് അമ്മയെ ഇഷ്ട്ടപെട്ടതും വേഗം അമ്മയെ ദൈവം വിളിച്ചതും. നമ്മുടെ ജീവിതത്തിൽ ഏറ്റവും മനോഹരമായ കാലയളവ് നമ്മുടെ മാതാപിതാക്കൾ നമ്മൾക്കൊപ്പം ഉള്ളത് ആണെന്നും അവർ നമ്മൾക്കൊപ്പം ഉള്ള സമയത്ത് അവരെ നമ്മളെക്കൊണ്ട് കഴിയുന്നത് പോലെ സന്തോഷത്തോടെ ഇരുത്താൻ ആണ് നമ്മൾ ശ്രദ്ധിക്കേണ്ടത് എന്നുമാണ് സാഗർ പറയുന്നത്. അവരെ നഷ്ട്ടപെട്ടതിനു ശേഷം അവർക്ക് വേണ്ടി കുറച്ചുകൂടി എന്തെങ്കിലും ചെയ്യാമെന്ന് കരുതിയാൽ ഒരു കാര്യവും ഇല്ല എന്നും ഇത് തന്റെ അനുഭവം ആണെന്നും വിഡിയോയിൽ കൂടി സാഗർ പറഞ്ഞു.

സാഗറിനെ ജീവിതത്തിൽ ഏറ്റവും കൂടുതൽ മനസ്സിലാക്കിയ ആൾ തന്റെ ‘അമ്മ ആയിരുന്നുവെന്നും തന്റെ ഏറ്റവും നല്ല ഒരു സുഹൃത്തിനെ കൂടിയാണ് തനിക്ക് നഷ്ടപെട്ടത് എന്നും അവർ ജീവിച്ചിരിക്കുമ്പോൾ ആണ് നമ്മൾ അവർക്ക് വേണ്ടി നല്ല കാര്യങ്ങൾ ചെയ്യേണ്ടത് എന്നും പിന്നീട് അതോർത്ത് നമ്മൾക്ക് സന്തോഷിക്കാം എന്നുമാണ് സാഗർ വിഡിയോയിൽ കൂടി ആരാധകരോട് പറയുന്നത്. ഇത് തന്റെ അനുഭവം ആണെന്നും താരം കൂട്ടിച്ചേർത്തു.