മലയാള സിനിമയിൽ വളരെ പെട്ടെന്ന് തന്നെ ശ്രെദ്ധ ആർജിച്ച നടിയാണ് സാധിക വേണുഗോപാൽ. കഴിഞ്ഞ ദിവസങ്ങൾ സാധികയുടെ മോർഫ് ചെയ്ത് ചിത്രങ്ങളും മറ്റും സോഷ്യൽ മീഡിയ വഴി വൈറൽ ആയിരുന്നു. ഇത് സ്രെദ്ധയിൽ പെട്ട താരം പരാതിയുമായി സൈബര്‍ ക്രൈം പോലീസിനെ സമീപിക്കുകയായിരുന്നു. ഇതിനെ തുടർന്നുള്ള അന്യൂഷണത്തിൽ ആലപ്പുഴ സ്വതേഷിയായുള്ള പ്രതി പിടിയിലായത്.
പക്ഷെ കാക്കനാടുള്ള സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷനില്‍ നിന്ന് ഇക്കാര്യം ആരാധകരോട് പങ്കുവെക്കാനായി ഇന്‍സ്റ്റഗ്രാമിലൂടെ സാധിക നടത്തിയ ലൈവിനിടയിലും കമന്റുകളിലൂടെ താരത്തിനെതിരെ ലൈംഗികാധിക്ഷേപമുണ്ടായി. പോലീസിന്റെ സാമീപ്യത്തിൽ വെച്ച് നടത്തിയ ലൈവിൽ പ്രതിയെയും കാണാം.ലൈവിനിടയിൽ സാധിക പ്രതിയെയും വിഡിയോയിൽ കാണിക്കുന്നുണ്ട്. സുഹൃത്തുക്കൾക്ക് ഫോൺ നൽകിയപ്പോൾ അവരാണ് ഇത് പ്രചരിപ്പിച്ചതെന്നാണ് പ്രതിയുടെ വാദം.
ഇൻസ്റ്റാഗ്രാമിൽ ചിത്രം പോസ്റ്റ് ചെയ്ത ഗ്രൂപ്പിൽ ഇവരെയും പ്രതികൾ അഡ്മിൻ ആക്കിയിട്ടുണ്ടായിരുന്നു.തന്നോട് ചെയ്തത് എനിക്ക് അയാളോടും കുടുംബത്തോടും തിരിച്ചു ചെയ്യാന്‍ താല്പര്യം ഇല്ലാത്തതിനാല്‍ കേസ് പിന്‍വലിക്കുകയാണെന്ന് സാധിക ലൈവിൽ പറഞ്ഞു. ഒപ്പം ഇത്തരം ഗ്രൂപ്പ് ഉണ്ടെന്നും അത് തന്നെ കാണിച്ചു തന്നവർക്ക് നന്ദി അറിയിക്കുന്നതായും താരം പറഞ്ഞു.