സ്ത്രീധനത്തിന്റെ പേരില്‍ ക്രൂരമായി പ്രീഡിപ്പിക്കപ്പെട്ടു പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികരണവുമെത്തിയിരിക്കുകയാണ് നടി സാധിക വേണുഗോപാൽ. ഇഷ്ടമല്ലാത്ത ജീവിതത്തില്‍ തുടരുന്ന സാഹചര്യത്തിൽ വിവാഹ മോചനം ഒരിക്കലും തെറ്റായ കാര്യമല്ല. ഇഷ്ടമല്ലാത്ത ജീവിതത്തില്‍ നിന്ന് വിട്ടു നില്‍ക്കുന്നത് തന്നെയാണ് മരിക്കുന്നതിനെക്കാല് ഭേധം എന്നാണ് സാധിക പറയുന്നത്. വിവാഹ മോചനം നേടിയതില്‍ അഭിമാനിക്കുന്നു എന്നും പല പോസ്റ്റുകളിൽ നടി പങ്കുവയ്ക്കുന്നുണ്ട്.
‘വിവാഹ മോചനം പറയുന്നത് പോലെ ട്രാജഡി അല്ല. സന്തോഷകരമല്ലാത്ത ഒരു ദാമ്പത്യത്തില്‍ തുടരുന്നു എന്നതാണ് ട്രാജഡി. അത് നിങ്ങളുടെ കുട്ടികളെ പഠിപ്പിയ്ക്കുന്നത് സ്നേഹം എന്ന വാക്കിന്റെ തെറ്റായ അര്‍ത്ഥമാണ്. വിവാഹ മോചനം കൊണ്ട് ആരും മരിച്ചിട്ടില്ല’ എന്നും സാധിക പറയുന്നു.