കഴിഞ്ഞ ദിവസം ആയിരുന്നു ടിക് ടോക് താരം അമ്പിളിയെ പോലീസ് അറസ്റ്റ് ചെയ്തത്, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണി ആക്കിയ സംഭവത്തിൽ ആണ് അമ്പിളിയെ പോലീസ് അറസ്റ്റ് ചെയ്തത്. ഫോണിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ വിഘ്നേഷ് വിവാഹവാഗ്ദാനം നല്കി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ചുള്ള രിപ്പോര്‍ട്ടുകള്‍. തൃശൂര്‍ വെള്ളിക്കുളങ്ങര പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 19കാരനായ വിഘ്നേഷിനെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തിട്ടുണ്ട്. ഇയാള്‍ പെൺകുട്ടിയെ ബൈക്കിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
ഇപ്പോൾ അമ്പിളിക്കെതിരെ പോസ്റ്റുമായി എത്തിയിരിക്കുകയാണ് നടി സാധിക വേണു ഗോപാൽ, തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലാണ് താരം ഈ കാര്യം കുറിച്ചത്. വിഘ്നേഷ് കൃഷ്ണയുടെ അറസ്റ്റുമായി ബന്ധപ്പെട്ട് പ്രചരിച്ച ഒരു ട്രോള്‍ പങ്കുവച്ചിരിക്കുകയാണ് നടി സാധിക വേണുഗോപാൽ. വിഘ്നേഷ് കൃഷ്ണയുടെ, ‘പെണ്ണിനെയും പ്രകൃതിയെയും നോവിക്കരുത്’ എന്ന പഴയ പോസ്റ്റ് മുൻനിർത്തിയും ‘പറ്റൂച്ചാ ഡ്യൂയറ്റ് അടിക്ക് ട്ടാ’ എന്ന വൈറൽ ഡയലോഗ് ഉൾപ്പെടുത്തിയുമാണ് ട്രോൾ.
അമ്പിളി എന്ന പേരിൽ ടിക് ടോക് അടക്കമുള്ള സമൂഹമാധ്യമങ്ങളിൽ വീഡിയോകള്‍ ചെയ്യുന്ന വിഘ്നേഷ് കുമാറിൻ്റെ ചെറുവീഡിയോകള്‍ മുൻപ് ഏറെ ചര്‍ച്ചയായിരുന്നു. ടിക് ടോക്കിലൂടെ പ്രശസ്തനായ വിഘ്നേഷിന് ഇൻസ്റ്റഗ്രാമിൽ ഉള്‍പ്പെടെ നിരവധി ഫോളോവേഴ്സുണ്ട്. ഇയാളുടെ ടിക് ടോക് വീഡിയോകളെ ചിലർ സമൂഹമാധ്യമങ്ങളിൽ ‘റോസ്റ്റ്’ ചെയ്തതോടെ വിഘ്നേഷ് പ്രതികരണവുമായി എത്തിയതും ചർച്ചയായിരുന്നു.