റോഷൻ മാത്യുവും ,അന്ന ബെന്നും പ്രധാന കഥാപത്രങ്ങളായി എത്തുന്ന പുതിയ ചിത്രം ആണ് നൈറ്റ് ഡ്രൈവ്.മാർച്ച് പതിനൊന്നിന് ചിത്രം റിലീസിനെ എത്തും. കപ്പേള എന്ന ചിത്രത്തിൽ നിന്നും തികച്ചു വത്യസം ഉള്ള സിനിമയാണ് നൈറ്റ് ഡ്രൈവ്.ചിത്രത്തിന്റെ കഥ വളരെ അത്ഭുതം നിറഞ്ഞതാണെന്നു റോഷൻ പറയുന്നു. വൈശാഖിന്റെ ഇതുനു മുൻപുള്ള സിനിമകൾ വളരെ ഭാരം തോന്നിയിരുന്നില്ല എന്നും താരം പറഞ്ഞു.
സിനിമയുടെ തിരക്കഥ വൈശാഖേട്ടന്‍ തന്നെ വായിച്ചു കേള്‍പ്പിക്കുകയായിരുന്നു. വളരെ രസമായി അത് വായിച്ചു കേള്‍പ്പിച്ചു. വായിച്ചു കേള്‍പ്പിക്കുന്ന ഓരോ പോയിന്റിലും എന്റെ ജിജ്ഞാസ കൂടിക്കൊണ്ടേയിരുന്നു. ഓരോ സീന്‍ കഴിയുമ്പോഴും അടുത്ത സീനില്‍ എന്താണ് ഇനി സംഭവിക്കാന്‍ പോകുന്നത് എന്ന് അറിയാനുള്ള ഒരു താല്പര്യം കഥ വായിച്ചു കേള്‍പ്പിക്കുമ്പോളുണ്ടായി.അത് വല്ലാത്തൊരു ഫീൽ ആയിരുന്നു എന്നും റോഷൻ പറഞ്ഞു.
വളരെ തൃപ്‌തി തോന്നി കഥ വൈശാഖ് ചേട്ടൻ വായിച്ചു കേൾപ്പിച്ചപ്പോൾ .അടുത്ത ദിവസം തന്നെ ഓദ്യഗിക തീരുമാനം പറയാം എന്ന് ഞാൻ പറഞ്ഞു. അദ്ദേഹം എന്നോട് പറഞ്ഞു എനിക്കൊരു തീരുമാനം ആയി നീ ഈ സിനിമ ചെയ്യുന്നു എന്ന് വൈശാഖ്ഏട്ടൻ പറഞ്ഞത് റോഷൻ മാത്യു പറയുന്നു.