ഏറെക്കാലത്തിന് ശേഷം നേര് എന്ന സിനിമയിലൂടെ മലയാളത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് നടി പ്രിയാമണി. മോഹൻലാൽ-ജിത്തു ജോസഫ് കൂ‌ട്ടുകെട്ടിൽ പുറത്തിറങ്ങിയ സിനിമയിൽ ശ്രദ്ധേയമായ വേഷമാണ് പ്രിയാമണി കൈകാര്യം ചെയ്യുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലെല്ലാം പ്രിയാമണി ഇന്ന് വളരേ സജീവമാണ്. പ്രിയാമണിയുടെ കരിയറിന് വലിയ പിന്തുണ നൽകിക്കൊണ്ട് ഭർത്താവ് മുസ്തഫ രാജ് ഒപ്പമുണ്ട്. രേഖാ മേനോനു നൽകിയ അഭിമുഖത്തിൽ കരിയറിലെ വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് പ്രിയാമണി ഇപ്പോൾ. നേര് എന്ന സിനിമയിലേക്ക് എത്തിയതിനെക്കുറിച്ച് നടി സംസാരിക്കുന്നു. ക്വട്ടേഷൻ ​ഗ്യാങ് എന്ന എന്റെ തമിഴ് സിനിമയുടെ പോസ്റ്റർ ജിത്തു സാറിന് നടി മീന വഴി ഞാൻ അയച്ചിരുന്നു. മീന ഫോട്ടോ അയച്ചപ്പോൾ ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിൽ അദ്ദേഹം എന്നെ ടാ​ഗ് ചെയ്തു. താങ്ക് യു സർ എന്ന് പറഞ്ഞ് ഞാനത് ഷെയർ ചെയ്തു. പെട്ടെന്ന് അദ്ദേഹം എനിക്ക് ഇൻസ്റ്റ​ഗ്രാമിൽ മെസേജ് അയച്ചു. ഇതാണ് എന്റെ നമ്പർ, പെട്ടെന്ന് വിളിക്കാമോ എന്ന് ചോദിച്ചു. ഞാനന്ന് ഹൈദരാബിലാണ്. ഒരു തെലുങ്ക് സിനിമയിൽ അഭിനയിക്കുകയാണ്. ഇങ്ങനെയൊരു സിനിമ ചെയ്യുന്നുണ്ട്, മോഹൻലാൽ സാറാണ് നായകൻ എന്ന് ജിത്തു ജോസഫ് പറഞ്ഞു. എന്റെ മാനിഫെസ്റ്റേഷൻ വർക്ക് ചെയ്യുന്നതായി തോന്നി. രണ്ട് ദിവസം സമയം തരൂ സർ, എങ്ങനെയെങ്കിലും ഇത് വർക്കൗട്ട് ചെയ്യുമെന്ന് ഞാൻ പറഞ്ഞു

ഒരുപാട് തിരക്കുകൾ മാറ്റിവെച്ചാണ് നേര് എന്ന സിനിമ ചെയ്തതെന്നും പ്രിയാമണി വ്യക്തമാക്കി. ഭർത്താവ് നൽകുന്ന പിന്തുണയെക്കുറിച്ചും പ്രിയാമണി സംസാരിച്ചു. എന്റെ സംബന്ധിച്ച് സ്റ്റെെൽ എന്നത് എല​​ഗന്റും ക്ലാസിയും സെക്സിയുമായിരിക്കണം. കുറേ ഡ്രസുകൾ വരും. ഫോട്ടോകളെ‌ടുത്ത് ഭർത്താവിന് അയച്ച് കൊടുക്കും. മുസ്തു, ഇത് ഓക്കെയാണോ എന്ന് ചോദിക്കും. ഇവന്റ് ഇങ്ങനെയാണ്, അതിനാൽ ഇത്തരത്തിൽ ഡ്രസ് ചെയ്യണമെന്ന് അദ്ദേഹം പറയും. പത്ത് ദിവസം മുമ്പേ ഇവന്റിന് ഡ്രസ് ചെയ്യുന്നതെങ്ങനെയെന്ന ചർച്ചകൾ ന‌ടക്കുമെന്നും പ്രിയാമണി വ്യക്തമാക്കി. ഞാൻ സംവിധായകരുടെ നടിയാണ്. സിനിമ ഒരു സംവിധായകന്റെ വിഷൻ ആണ്. അതേസമയം നമുക്ക് അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യവും ഉണ്ടെന്നും പ്രിയാമണി വ്യക്തമാക്കി. സ്ക്രിപറ്റ് ആണ് സിനിമകൾ തെരഞ്ഞെടുക്കുമ്പോൾ നോക്കുന്നത്. ചെന്നെെ എക്സ്പ്രസിൽ ഡാൻസ് നമ്പർ ചെയ്തത് ഷാരൂഖ് ഖാന് വേണ്ടി മാത്രമാണ്.

ഇനിയൊരു ഡാൻസ് നമ്പർ ചെയ്യില്ല. പക്ഷെ എനിക്ക് ഒരുപാട് അവസരങ്ങൾ വന്നു. നോർത്തിൽ നിന്ന് മാത്രമല്ല, സൗത്തിൽ നിന്നും ഇത്തരം ഓഫറുകൾ വന്നിട്ടുണ്ട്. മാഡം, ഇങ്ങനെയാെരു സിനിമ ചെയ്യുന്നുണ്ട്, ഇതാണ് ഹീറോ ഒരു സോങുണ്ട്, ചെയ്യാൻ പറ്റുമോ എന്ന് ചോദിക്കും. പറ്റില്ലെന്ന് ഞാൻ പറഞ്ഞു. ഈ ഘട്ട‌ത്തിൽ അങ്ങനെയാെന്ന് ചെയ്യേണ്ടതില്ലെന്നും പ്രിയാമണി ചൂണ്ടിക്കാട്ടി. ഇന്ന് സക്സസ് എന്നാൽ എനിക്ക് ഹാപ്പിനെസ് ആണ്. എന്റെ കുടുംബത്തിന്റെയും പ്രേക്ഷകരു‌ടെയും മുഖത്ത് കാണുന്ന അഭിമാനവും സന്തോഷവുമാണ് ഇന്ന് എന്നെ സംബന്ധിച്ച് വിജയം. ബോക്സ് ഓഫീസ് നമ്പറുകളൊന്നും താൻ കാര്യമാക്കുന്നില്ലെന്നും പ്രിയാമണി വ്യക്തമാക്കി. കരിയറിലെ തുടക്ക കാലത്ത് നിറത്തിന്റെ പേരിൽ നേരിട്ട വേർതിരിവുകളെക്കുറിച്ചും പ്രിയാമണി സംസാരിച്ചു. വെളുത്ത നിറമുള്ള നായികമാരോട് പക്ഷപാതിത്വം കാണിക്കുമായിരുന്നു. വെളുത്ത നിറമായതിനാൽ ഹിന്ദിയിൽ നിന്നുള്ള ന‌ടിമാർക്ക് ഇവിടെ ഡിമാന്റ് കൂടി. ആദ്യ സിനിമ മുതൽ തനിക്കത്ര മേക്കപ്പുകൾ ഉണ്ടായിരുന്നില്ലെന്നും നടി വ്യക്തമാക്കി.