മലയാള സിനിമയിൽ  നിരവധി ചിത്രങ്ങളിൽ ജോഡികൾ ആയി അഭിനയിച്ച രണ്ടു  താരങ്ങൾ ആയിരുന്നു ജഗതി ശ്രീകുമാറും, പൊന്നമ്മ ബാബുവും, ഇപ്പോൾ ജഗതിയെ കുറിച്ച് നടി പൊന്നമ്മ ബാബു പറഞ്ഞ വാക്കുകൾ ആണ്   സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്. മലയാള സിനിമയിൽ പകരം വെക്കാൻ ഇല്ലാത്ത ഒരു നടൻ തന്നെയാണ് ജഗതി ചേട്ടൻ പൊന്നമ്മ ബാബു പറയുന്നു,

വാഴുന്നോർ എന്ന ചിത്രത്തിൽ ആണ് ഞങ്ങൾ ഇരുവരും ആദ്യമായി അഭിനയിച്ചത്, അതിൽ റിഹേഴ്സൽ ഇല്ല,ടേക്ക് ആണുള്ളത്,ആ ടേക്കിൽ പോലും അദ്ദേഹം അഭിനയിച്ചത് കണ്ടു ഞാൻ പോലും പൊട്ടിച്ചിരിച്ചു പോയി, സത്യത്തിൽ അങ്ങനൊരു സീൻ അതിൽ ഇല്ല പക്ഷെ അദ്ദേഹം അത് സ്വന്തമായി ചേർക്കുന്നതാണ് അതാണ് അദ്ദേഹത്തിന്റെ ഒരു പ്രത്യകത, ഇന്നുള്ള നടന്മാർ  അഭിനയിക്കുന്നുണ്ടെങ്കിലും ഈ ഒരു മികവ് അദ്ദേഹത്തിൽ നിന്നും കണ്ടുപഠിക്കേണ്ടത് തന്നെയാണ് നടി പറയുന്നു.

അദ്ദേഹം അഭിനയിച്ച ഏതു സിനിമ എടുത്തു നോക്കിയാലും അദ്ദേഹത്തിന്റെ സ്വന്തംമായുള്ള ഒരു അഭിനയവും അതിൽ കാണും, ഒരിക്കലും അത് സീനിൽ ഉള്ളത് അല്ല അത് അദ്ദേഹത്തിന്റെ പ്രത്യേകത തന്നെയാണ്. അമ്പിളി ചേട്ടനെ എപ്പോളും നന്നായി അഭിനയിക്കുന്നവരെ ഇഷ്ട്ടം ആണ്. മേരിക്കുണ്ടൊരു കുഞ്ഞാട് എന്ന ചിത്രത്തിൽ ഡബ്ബിങ്നു ശേഷം അദ്ദേഹം പറഞ്ഞു കലക്കി, നന്നായിട്ടുണ്ട് അതാണ് അദ്ദേഹത്തിന്റെ മനസ്. അദ്ദേഹത്തെ കാണാൻ ഞാൻ മിക്കപ്പോളും  വീട്ടിൽ ചെല്ലാറുണ്ട്, ഇന്നും  അദ്ദേഹത്തിന്റെ സ്ഥാനത്തേക്ക് ആരും എത്തിയിട്ടില്ല നടി പറയുന്നു.