മലയാള സിനിമയിൽ തന്നെ ഒരു വലിയ മാറ്റം കൊണ്ടുവന്ന സംവിധായകനാണ് ഒമർ ലുലു.  എന്നാൽ ഒമർ ലുലു ചിത്രങ്ങളോട് പ്രേക്ഷകർക്കും ഒരു പ്രത്യേക താല്പര്യം ഉണ്ട് . ഒമർ ലുലുവിന്റെ ഓരോ ചിത്രങ്ങളിലും അദ്ദേഹം വ്യത്യസ്തതകൾ നിറയ്ക്കാറുണ്ട്.  വലിയതോതിലുള്ള സൈബർ ആക്രമണങ്ങളും ഉണ്ടാകാറുണ്ട് ഒമർ ലുലുവിന്റെ ചിത്രത്തിനു . ഡബിൾ മീനിങ് കൂടുതൽ വരുന്ന ഡയലോഗുകൾ ആണ് ഒമര്‍ ലുലു ചിത്രങ്ങളുടെ പ്രത്യേകത എന്നതാണ് സോഷ്യൽ മീഡിയയിൽ പലരും പറയുന്നത്. എന്നാൽ ഇത്തരം ആരോപണങ്ങൾക്ക് പലപ്പോഴും ശക്തമായ മറുപടി തന്നെയാണ് ഒമർ ലുലുവിന്റെ ഭാഗത്ത് നിന്നും ഉണ്ടാവാറുള്ളത്.

തന്റെ സിനിമയിൽ ഒരു ചാൻസ് കിട്ടുവാണെകിൽ  ഞാൻ എന്ത് അഡ്ജസ്റ്റ്മെന്റിനും തയ്യാറാണ് എന്ന് പറഞ്ഞുള്ള ഫോൺ കോളുകൾ എത്താറുണ്ടോ എന്നായിരുന്നു താരത്തോട് ചോദിച്ചിരുന്നത്. ഇതിന് താരം പറഞ്ഞ മറുപടിയും  സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. അത്തരം മെസ്സേജുകളും ഒക്കെ ലഭിക്കാറുണ്ട് എന്നാണ് താരം പറഞ്ഞത്.  എന്നാൽ അപ്പോൾ എന്താണ് മറുപടി പറയുക എന്ന് ചോദിച്ചപ്പോൾ അതിലും രസകരമായ മറുപടിയായിരുന്നു ഒമർ ലുലുവിൽ നിന്നും ഉണ്ടായിരുന്നത്. അതിനു മറുപടി പറയുന്നത് അപ്പോഴത്തെ മൂഡനുസരിച്ച് ആയിരിക്കും എന്നാണ് താരം രസകരമായി പറഞ്ഞിരുന്നത്.

ആദ്യകാലങ്ങളിൽ താൻ അഭിനയിക്കാൻ ചാൻസ് ചോദിച്ച് ഒരുപാട് സംവിധായകരുടെ അരികിൽ എത്തിയിരുന്നു എന്നും പറയുന്നുണ്ട്. താൻ ലോഹിതദാസിന്റെ അരികിൽ എത്തിയപ്പോൾ അദ്ദേഹം പറഞ്ഞത് ഇപ്പോൾ നീ എൻജിനീയറിങ്ങിന് പഠിക്കുകയല്ലേ അത് പൂർത്തിയാക്കിയതിനു ശേഷം എന്നോട് വന്ന് ചാൻസ് ചോദിക്കും എന്നാണ്.