ഹോളിവുഡ് ചിത്രങ്ങളെ പോലെ മലയാളത്തിലും സൂപ്പർഹീറോപര്യവേഷം ചെയ്യ്തു പ്രേക്ഷകരുടെ മനസിൽ ഇടം പിടിച്ച ഒരു ചിത്രം ആയിരുന്നു ‘മിന്നൽ മുരളി’. ബേസിൽ ജോസഫ് സംവിധാനം ചെയ്യ്ത ഈ ചിത്രം 2021 ക്രിസ്തുമസ് റിലീസായി നെറ്ഫ്ലിക്സിൽ ആയിരുന്നു റിലീസ് ചെയ്യ്തത്. ചിത്രം ഓ ടി ടി യിൽ ആയിരുന്നു റിലീസ് എങ്കിലും പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിക്കുകയും ചെയ്യ്തിരുന്നു. എന്നാൽ പ്രേഷകരുടെ പിന്നത്തെ ഒരു ചോദ്യം ഈ ചിത്രത്തിന്റെ രണ്ടാം ഭാഗം ഇനിയും ഉണ്ടാകുമോ എന്നായിരുന്നു,

ഇപ്പോൾ വീണ്ടും അതെ ചോദ്യം ഉയർന്നു വന്നിരിക്കുകയാണ് കാരണം ചിത്രത്തിന്റെ നിർമാതാവ് സോഫിയ പോൾ തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച സ്റ്റോറി ആണ്, മിന്നൽ മുരളി എന്ന സൂപ്പർഹീറോയെ വീണ്ടും ഓർമ്മപ്പെടുത്തുന്ന രീതിയിൽ തന്നെ’ മ’ എന്ന അടയാള ചിത്രം നൽകിയാണ് നിർമാതാവ് തന്റെ സ്റ്റോറി ഇട്ടരിക്കുന്നത്. അതുപോലെ മിന്നൽ എന്ന ഹാഷ്ടാഗും, രണ്ടു മിന്നൽ ചിഹ്നങ്ങളും നൽകിയിരിക്കുന്നു.

അതുപോലെ തന്നെ മുൻപ് സംവിധായകൻ ബേസിൽ ജോസ്ഫ്ഉം, അണിയറപ്രവർത്തകരും ഈ ചിത്രത്തിന്റെ രണ്ടാം ഭാഗത്തെ കുറിച്ചുള്ള സൂചനകൾ നൽകിയിരുന്നു. മിന്നൽ മുരളിയുടെ രണ്ടാം ഭാഗം എത്തുമ്പോൾ അത് വലിയ ക്യാൻവാസിൽ ആയിരിക്കും എത്തുന്നതെന്നും പറഞ്ഞിരുന്നു.