മലയാള സിനിമയുടെ എല്ലാമായ ഇന്നസെന്റ് മരിച്ചു  എന്ന് ചിന്തിക്കാൻ പോലും ഒരു മലയാളി പ്രേക്ഷകർക്കും ആവില്ല, ഇപ്പോൾ അദ്ദേഹത്തെ കുറിച്ച് നടൻ മമ്മൂട്ടി പങ്കുവെച്ച ഒരു കുറിപ്പ് ആണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്. അദ്ദേഹം എനിക്ക് എല്ലാമായിരുന്നു, അയാൾ എനിക്ക് ഒരാൾ അല്ല ഒരുപാട് പേര് ആയിരുന്നു, ഇന്നസെന്റ് ഇനിയും ഇല്ല. ഏതൊരു വിയോഗത്തെ കുറിച്ച് ഒര്കുമ്പോളും എന്നതുപോലെ ഇന്നച്ചനെ കുറിച്ച് ഓർക്കുമ്പോൾ വളരെ സങ്കടം തോന്നും മമ്മൂട്ടി പറയുന്നു.

അടുത്ത നിമിഷം അദ്ദേഹം തന്ന പൊട്ടിച്ചിരികളും, ദുഖം മാത്രമല്ലാതെ അതിനപ്പുറത്തേക്ക് ചിരി ഓർമ്മകളും കടന്നുവരുന്നു എന്നതിൽ ആ മനുഷ്യന്‍ നമ്മളില്‍ ആഴത്തില്‍ അവശേഷിപ്പിച്ചുപോയ സ്വാധീനത്തിന്റെ അംശമുണ്ട്. ഇന്നസെന്റുമായുള്ള വ്യക്തിബന്ധത്തെക്കുറിച്ച് പറയുമ്പോള്‍ സുഹൃത്തും വഴികാട്ടിയും ജ്യേഷ്ഠസഹോദരനും പോലെ എന്ന വിശേഷണത്തില്‍ നിന്ന് ‘പോലെ’ എന്ന വാക്ക് അടർത്തി മാറ്റാനായിരുന്നു എനിക്കിഷ്ടം. പോലെയല്ല.അദ്ദേഹം എനിക്ക് മേല്‍പ്പറഞ്ഞ എല്ലാമായിരുന്നു.

ഇന്നസെന്റിനെ ഞാൻ ആദ്യമായി കാണുന്നത് നെല്ല് എന്ന ചിത്രത്തിലൂടെ ആയിരുന്നു. ആദ്യ സിനിമകളിൽ ചെറിയ ചെറിയ വേഷങ്ങൾ ചെയ്യ്ത ഇന്നസെന്റിനെ ഞാൻ ഒരുപാടു സ്രെധിച്ചിരുന്നു. അങ്ങനെ ഇന്നസെന്റുമായി പരിചയപ്പെടുകയും അത് വലിയ സൗഹൃദത്തിലേക്ക് വളരുകയുമാണുണ്ടായത്. ഈ ബന്ധത്തിലൂടെയാണ് ശത്രു ഫിലിംസിന്റെ ‘ലേഖയുടെ മരണം ഒരു ഫ്‌ളാഷ് ബാക്ക്’ എന്ന സിനിമ എന്നെത്തേടി വന്നത്,തനി തൃശ്ശൂര്‍ ഭാഷ സംസാരിക്കുന്ന ഇന്നസെന്റുമായുള്ള ചങ്ങാത്തം നാള്‍ക്കുനാള്‍ വളര്‍ന്നു.അവിടത്തെപ്പോലെ ഇവിടെയും’ എന്ന സിനിമയില്‍ അനിരുദ്ധന്‍ എന്ന സെയില്‍സ്മാന്റെ കഥാപാത്രമായിരുന്നു എന്റേത്. തൃശ്ശൂര്‍ക്കാരനായ ലോനപ്പന്‍ ചേട്ടൻ എന്ന കച്ചവടക്കാരൻ്റെ വേഷം അഭിനയിക്കാന്‍ ആരുണ്ടെന്ന ആലോചനകള്‍ക്കിടെ ഞാനാണ് ഇന്നസെന്റിന്റെ പേര് ഓർമിപ്പിച്ചത്,അമ്മ സംഘടന രൂപീകരിച്ചപോലും  അദ്ദേഹം മുൻ നിരയിൽ തന്നെ ഉണ്ടായിരുന്നു, അങ്ങനെയാണ് അദ്ദേഹത്തിന് നാമനിർദേശം ചെയ്യ്തത്. പലപ്പോഴും ഇന്നസെന്റിന്റെ കഥകളിലെ പ്രധാനകഥാപാത്രം അദ്ദേഹം തന്നെയാണ്. എപ്പോഴും നമ്മെ രസിപ്പിക്കുന്നതല്ലാതെ ആരെക്കുറിച്ചും പരദൂഷണം പറയുന്ന ശീലം ഇന്നസെന്റിനില്ലായിരുന്നു, മമ്മൂട്ടി പറയുന്നു.