മലയാള സിനിമയിൽ ഓരോ പ്രേഷകർക്കും ഇഷ്ട്ടപെട്ട ഒരു മഹാനടൻ തന്നെയാണ് മമ്മൂട്ടി. അദ്ദേഹത്തിന്റെ കൂടെ അഭിനയിച്ച ഓരോ താരങ്ങളും അദ്ദേഹത്തിന്റെ നന്മകൾ മാത്രമാണ് പറഞ്ഞിട്ടുള്ളത്, ഇപ്പോൾ അങ്ങനെ മമ്മൂട്ടിയെ കുറിച്ച് പറയുകയാണ് നടി മല്ലിക സുകുമാരൻ. സത്യത്തിൽ ബന്ധം മനസിലാക്കി തന്ന ഒരു നടൻ  തന്നെയാണ് മമ്മൂട്ടി, എനിക്ക് ഒരു സിനിമ നടൻ എന്നതിലുപരി ഒരു സുഹൃത് ബന്ധം മനസിലാക്കി തന്ന ആളാണ് മമ്മൂട്ടി മല്ലിക പറയുന്നു.

സത്യത്തിൽ മമ്മൂട്ടിയെ കുറിച്ച് സുകുവേട്ടനും പറഞ്ഞിട്ടുണ്ട്.ആ ഒരു അറിവ് വെച്ച എനിക്ക് മനസിലായ കാര്യം ആണ് മമ്മൂട്ടിയുടെ ആത്മാർത്ഥ. സുകുവേട്ടനും,മമ്മൂട്ടിയും കൂടി ഒന്നിച്ചു അഭിനയിച്ച ചിത്രം ആയിരുന്നു സ്ഫോടനം, ഈ ചിത്രം മുതൽ ഒന്നും കൂടി നല്ല രീതിയിൽ തന്നെ മമ്മൂട്ടിയെ അറിയാം എന്നാൽ അതിന് മുൻപ് തന്നെ എനിക്ക് മമ്മൂട്ടിയെ വളരെ പരിചയം ഉണ്ടായിരുന്നു. പൊതുവെ അദ്ദേഹത്തെ കുറിച്ച് ഒരു സംസാരം ഉണ്ട് വലിയ ജാഡ യുള്ള താരം ആണെന്ന്, എന്നാൽ അദ്ദേഹം അധികം സംസാരിക്കില്ല.

അധികം സമ്സരിച്ചിട്ടു പുറകിൽ നിന്നു൦ കുത്തുന്നുതിനേക്കാൾ നല്ലത് അധികം സംസാരിക്കാതെ ആത്മാർത്ഥമായി സ്നേഹിക്കുന്നത്, അങ്ങനെ ആത്മാർത്ഥതയുള്ള നടൻ തന്നെയാണ് മമ്മൂട്ടി, ഇതുപോലെ തന്നെയാണ് പൃഥ്വിരാജ്, അവൻ ആരോടും ഒന്നും സംസാരിക്കില്ല എന്നാൽ അവൻ ആരെയും ഉപദ്രവിക്കില്ല. അതുകൊണ്ടു തന്നെ അവനെയും പൊതുവെ  പറയുന്നത് ജാഡ താരം ആണെന്നാണ് മല്ലിക സുകുമാരൻ പറയുന്നു.