ഷൊറണൂരിൽ വന്ദേ ഭാരത് എത്തിച്ചേർന്നപ്പോൾ വി കെ ശ്രീകണ്ഠൻ എം പി ക്കു അഭിവാദ്യം അറിയിച്ചു കൊണ്ടുള്ള പോസ്റ്റർ ഒട്ടിച്ച സംഭവത്തിലെ രൂക്ഷ പ്രതികരണവുമായി നടനും ബി ജെ പി പ്രവർത്തകനുമായ കൃഷ്ണകുമാർ രംഗത്തു എത്തി. ഇത് ലോക ചെറ്റത്തരം എന്ന് തലകെട്ടോടു കൂടിയാണ് താരം ഈ ചിത്രങ്ങൾ പങ്കുവെച്ചു പ്രതികരിച്ചത്. എന്നാൽ സംഭവത്തിൽ റയിൽവേ സുരക്ഷാ സേന കേസെടുത്തു.

ആർ പി എഫ് ആക്റ്റ് പ്രകാരം യാത്രക്കാരെ ശല്യപെടുത്തുക, റയിൽ പരിസരത്തു അതിക്രമിച്ചു കയറുക, ട്രയിനിൽ പോസ്റ്റർ ഒട്ടിക്കുക അങ്ങനെ ജാമ്യം ലഭിക്കുന്ന കേസുകൾ ആണ് കൊടുത്തിരിക്കുന്നത്. 2000 രൂപ പിഴയും ചുമത്തി. പോസ്റ്റർ പതിപ്പിച്ചവരെ ഇതുവരെയും തിരിച്ചറിഞ്ഞിട്ടില്ല. ആർ പി എഫ് ട്രയിൻ സ്റ്റേഷൻ വിടുന്നതിനു മുൻപ് തന്നെ പോസ്റ്ററുകൾ നീക്കം ചെയ്യ്തിരുന്നു.

സി ഐ ക്ലാരി വത്സയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ആണ് അന്ന്വേഷണം നടത്തുന്നത്. വന്ദേ ഭാരതിനെ സ്വീകരിക്കാൻ ബി ജെ പി പ്രവർത്തകരും, യു ഡി എഫ് പ്രവർത്തകരും മുൻപേ സ്റ്റേഷനിൽ എത്തിയിരുന്നു. കനത്ത മഴയിൽ ട്രയിൻ എത്തിയപ്പോൾ ലാസ്റ്റ് കോച്ചുകളിലാണ് പോസ്റ്ററുകൾ പതിപ്പിച്ചത്. അത് അടിസ്ഥനരഹിതം ആണെന്ന് ശ്രീകണ്ഠൻ പറഞ്ഞു. ആയിരക്കണക്കിനാളുകൾ സന്തോഷം പ്രകടിപ്പിക്കാൻ എത്തിയിരുന്നു അവിടെ വെച്ച് തന്റെ ചിത്രമുള്ള പ്ലക്കാർഡ് വെച്ച് ആരെങ്കിലും ചിത്രമെടുത്തകാ൦, ഷൊര്ണ്ണൂരിൽ വണ്ടി എത്തിയപ്പോൾ ഉള്ള തന്റെ വീഡിയോ കൈവശം ഉണ്ടെന്നും,ഇത് ബി ജെ പി ക്കാർ ചമച്ച കാര്യമാണെന്നും അദ്ദേഹം പറയുന്നു.