പ്രമുഖരടക്കമുള്ളവരെ ഞെട്ടിച്ചു കൊണ്ടാണ് വേദിയിലെത്തിയ ഷാരൂഖ് ഖാന് ഉമ്മ നൽകിയത് . ഐമാർ പ്രോപ്പർട്ടീസിന്റെ പുതിയ പദ്ധതിയായ ദി ഒയാസിസിന്റെ പ്രഖ്യാപനവുമായി ബന്ധപ്പെട്ട ചടങ്ങിന് എത്തിയപ്പോൾ ആയിരുന്നു ആരാധികയുടെ സ്നേഹ സമ്മാനം കിംഗ് ഖാന് ലഭിച്ചത്. ഷാരുഖ് ഖാൻ സ്റ്റേജിലേക്ക് കടന്നു വരവേ സദസ്സിൽ ഇരുന്ന യുവതി എഴുന്നേറ്റ് വരികയായിരുന്നു . ഇതിന്റെ വിഡിയോകളും ചിത്രങ്ങളും ഒക്കെ ഇപ്പോൾ സോഷ്യൽ മീഡിയ ഒന്നടങ്കം ഏറ്റെടുത്തിരിക്കുകയാണ് .

എന്നാൽ ആരാധകരെ ഏറെ ഇഷ്ടപ്പെടുന്ന ഷാരൂഖ് ഖാൻ പുഞ്ചിരിച്ചുകൊണ്ട് കടന്നുപോകുന്ന ചെയ്തത്. യുവതിയുടെ പ്രവർത്തിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ആരാധകർ ആണ് രംഗത് എത്തിയിട്ടുള്ളത് . എന്നാൽ ഇതിനൊക്കെ ശേഷവും ചിരിച്ചുകൊണ്ട് നടന്നുപോയ താരത്തിന്റെ എളിമയെക്കുറിച്ചാണ് ആരാധകർ സംസാരിക്കുന്നത് . യുവതിയുടെ ധൈര്യം അപാരം തന്നെയെന്നും ഇവർ ആരാധകർക്ക് ഒന്നടങ്കം നാണക്കേട് താന്നെ എന്ന് പറയുന്നവരും കുറവല്ല. ഇതൊന്നും അംഗീകരിക്കാൻ കഴിയില്ല എന്നും ചിലർ അഭിപ്രായപ്പെട്ടു .

4 വർഷത്തിന് ശേഷം പത്താൻ എന്ന ചിത്രത്തിലൂടെ സിനിമ രംഗത്ത് പുതിയൊരു ചരിത്രം സൃഷ്ടിക്കുകയായിരുന്നു ഷാരൂഖ് ഖാൻ . തമിഴ് സംവിധായകൻ ആറ്റ്ലി ഒരുക്കുന്ന ജവാൻ , ഹിറ്റ് സംവിദായകൻ രാജ്‌കുമാർ ഹിറാനിയുടെ ഡൻകി എന്നീ ചിത്രങ്ങളിൽ ആണ് താരം ഇപ്പോൾ പ്രവർത്തിക്കുന്നത് .