കായംകുളം കൊച്ചുണിയുടെ കാമുകി കാത്ത ഇനിയും പത്തൊൻപതാം നൂറ്റാണ്ട് എന്ന ചിത്രത്തിൽ തിളങ്ങി, കാത്ത ആയി അഭിനയിച്ചിരിക്കുന്നത് മാധുരി ബ്രാഗൻസ് ആണ്, ഇപ്പോൾ താരം സിനിമയുടെ ലൊക്കേഷനിലുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയിൽ പങ്കുവെച്ചെത്തിയിരിക്കുകയാണ്, ഈ ചിത്രങ്ങൾ എല്ലാം തന്നെ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. തന്റെ ഈ കഥ പാത്രത്തെയും, ചിത്രങ്ങളും ഏറ്റെടുത്ത ആരാധകരോട് നന്ദി പറയുകയും ചെയ്യ്തു മാധുരി.
ജോജു ജോർജ് നായകനായ ജോസഫ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നായികയാണ് മാധുരി ബ്രാഗൻസ. ബെംഗളൂർ സ്വദേശിയായ മാധുരി മെഴുതിരി അത്താഴങ്ങൾ എന്ന മലയാള ചിത്രത്തിലൂടെ ആണ് അഭിനയ മേഖലയിൽ എത്തിയത്. ഇട്ടിമാണി മെയ്ഡ് ഇൻ ചൈന എന്ന ചിത്രത്തിലും മാധുരി അഭിനയിച്ചു. പട്ടാഭിരാമൻ, കന്നടചിത്രം കുശ്ക എന്നിവയാണ് മാധുരിയുടെ മറ്റു ചിത്രങ്ങൾ.
അൽ മല്ലു എന്ന ചിത്രത്തിൽ ഒരു ഗാനം ആലപിക്കുകയും ചെയ്യ്തിട്ടുണ്ട് മാധുരി.താരം വിരലിലെണ്ണാവുന്ന ചിത്രങ്ങളിൽ മാത്രം അഭിനയിച്ചിട്ടുള്ളെങ്കിലും അഭിനയിച്ച കഥാപാത്രങ്ങൾ എല്ലാം തന്നെ പ്രേക്ഷക മനസിൽ തങ്ങി നില്കുന്നവ തന്നെ ആയിരുന്നു.