മമ്മൂട്ടി നായകനായ ഏറ്റവും പുതിയ ചിത്രം കണ്ണൂര്‍ സ്ക്വാഡ് തിയറ്ററുകളില്‍ ആളെ കൂട്ടുകയാണ്. നിരവധി നവാഗത സംവിധായകര്‍ക്ക് കൈ പിടിച്ച മമ്മൂട്ടിയുടെ പുതിയ ചിത്രവും ഒരുക്കിയിരിക്കുന്നത് ഒരു നവാഗതനാണ്. ഛായാഗ്രാഹകന്‍ എന്ന നിലയില്‍ പ്രശസ്തനായ റോബി വര്‍ഗീസ് രാജിന്‍റെ സംവിധാന അരങ്ങേറ്റമാണ് കണ്ണൂര്‍ സ്ക്വാഡ്. സ്വതന്ത്ര സംവിധായകനായുള്ള റോബിയുടെ അരങ്ങേറ്റവും ഒരു മമ്മൂട്ടി ചിത്രത്തിലൂടെ ആയിരുന്നു. 2016 ല്‍ പുറത്തെത്തിയ പുതിയ നിയമമായിരുന്നു ആ ചിത്രം. ദി ഗ്രേറ്റ് ഫാദറിന്‍റെ ഛായാഗ്രഹണവും അദ്ദേഹമായിരുന്നു. സംവിധാനയകനായി അരങ്ങേറിയ കണ്ണൂര്‍ സ്ക്വാഡിന്‍റെ സഹ തിരക്കഥാകൃത്ത് റോബിയുടെ നടന്‍ കൂടിയായ സഹോദരന്‍ റോണി ഡേവിഡ് രാജ് ആണ്. എന്നാല്‍ മമ്മൂട്ടിയുമായുള്ള ഈ സഹോദരങ്ങളുടെ അടുപ്പത്തിന് മറ്റൊരു കണ്ണിയുടെ ബലം കൂടിയുണ്ട്. ഇരുവരുടെയും അച്ഛന്‍ സി ടി രാജന്‍ ഒരു മമ്മൂട്ടി ചിത്രം നിര്‍മ്മിച്ചിട്ടുണ്ട്. 34 വര്‍ഷങ്ങള്‍ക്ക് മുന്‍പ് 1989 ല്‍ പുറത്തെത്തിയ മഹായാനം ആയിരുന്നു അത്. ലോഹിതദാസിന്‍റെ തിരക്കഥയില്‍ ജോഷി സംവിധാനം ചെയ്ത ചിത്രത്തില്‍ ചന്ദ്രന്‍ എന്ന ലോറി ഡ്രൈവറായാണ് മമ്മൂട്ടി എത്തിയത്. ആ വര്‍ഷം മമ്മൂട്ടിയെ സംസ്ഥാന അവാര്‍ഡിന് അര്‍ഹനാക്കിയ മൂന്ന് ചിത്രങ്ങളിലൊന്ന് മഹായാനം ആയിരുന്നു (ഒരു വടക്കന്‍ വീരഗാഥയും മൃഗയയും മറ്റ് രണ്ട് ചിത്രങ്ങള്‍). എന്നാല്‍ നിരൂപകശ്രദ്ധ നേടിയെങ്കിലും ചിത്രം തിയറ്ററുകളില്‍ നിന്ന് സാമ്പത്തികനേട്ടം ഉണ്ടാക്കിയില്ല. അതോതെ സി ടി രാജന്‍റെ നിര്‍മ്മാണ കമ്പനിയായ ഹണി പ്രൊഡക്ഷന്‍സ് ഈ രംഗത്തുനിന്നും പിന്മാറി. എന്നാൽ അദ്ദേഹത്തിന്റെ സിനിമകളോടുള്ള ഇഷ്ടം അടുത്ത തലമുറ നന്നായി മുന്നോട്ട് കൊണ്ടുപോയി. 34 വര്‍ഷങ്ങള്‍ക്കിപ്പുറം രാജന്‍റെ മക്കള്‍ തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രത്തിന്‍റെ നിര്‍മ്മാണം നിര്‍വ്വഹിച്ചത് മമ്മൂട്ടിയാണെന്നതും കൌതുകം.

അഭിനേതാവ് എന്ന നിലയില്‍ 2006 മുതല്‍ സജീവമായ റോണി നിരവധി ചിത്രങ്ങളില്‍ മമ്മൂട്ടിക്കൊപ്പം മുന്‍പ് അഭിനയിച്ചിട്ടുണ്ട്. സഹരചന നിര്‍വ്വഹിച്ച കണ്ണൂര്‍ സ്ക്വാഡില്‍ അദ്ദേഹത്തിനൊപ്പം ഒരു പ്രധാന കഥാപാത്രത്തെയും റോണി അവതരിപ്പിച്ചിട്ടുണ്ട്. മഹായാനത്തിലൂടെയുള്ള കുടുംബത്തിന്‍റെ മമ്മൂട്ടി ബന്ധത്തെക്കുറിച്ച് പറഞ്ഞുകൊണ്ടുള്ള റോബി വര്‍ഗീസ് രാജിന്‍റെ ഭാര്യ അഞ്ജുവിന്‍റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിട്ടുണ്ട്. ഇതിനെ പറ്റി നടൻ അസീസ് നെടുമങ്ങാടും സമൂഹ മാധ്യമങ്ങളിൽ കുറിച്ചു. ‘തലമുറകളുടെ നായകൻ’ എന്ന പേര് വിശേഷണം ഇതൊക്കെ കൊണ്ടുകൂടിയാണ് മമ്മൂട്ടി അർഹിക്കുന്നത് എന്നാണ് അസീസ് നെടുമങ്ങാട് കുറിച്ചത്. ഇതേക്കുറിച്ചു സിനിമയുടെ സംവിധായകന്റെ വാക്കുകൾ ഇങ്ങനെയാണ് . കടം വീട്ടി ഈന്നൊന്നും വിചാരിക്കുന്നില്ല. അങ്ങനെ സംഭവിച്ചു പോയതാണ് , ഹോൾഡ് വിഇഒ