തെന്നിന്ത്യൻ സിനിമയിലെ താരസുന്ദരി ആണ് കാജൽ അഗർവാൾ.സിനിമയിൽ തിളങ്ങി നിൽകുമ്പോൾ തന്നെയിരുന്നു വിവാഹവും ബിസ്നസ്സുകാരനായ ഗൗതമിനെ 2020 ഒക്ടോബർ 20 നാണ് വിവാഹം ചെയ്തത്.ഈ  വർഷം ആദ്യമാണ്
കാജൽഗർഭിണിയാണെന്ന വാർത്ത പുറത്ത് വന്നത്.കാജലിന്റ സന്തോഷ വാർത്ത ആരാധകർക്ക് വളരെ അധികം സന്തോഷം നൽകുന്നതായിരുന്നു .കാജൽ തന്റ പ്രിയതമനു എഴുതിയ കുറിപ്പാണ് വൈറൽ ആയിരിക്കുന്നത് .

Kajal Agarwal
Kajal Agarwal

“ഞങ്ങളുടെ ജീവിതം മാറാൻ പോകുന്നു, അതിന് ഞാൻ വളരെ ഭാഗ്യവതിയാണ് ഞങ്ങൾക്ക് ഇപ്പോൾ തനിച്ചു ഉള്ള സമയം ലഭിക്കാറില്ല എല്ലാ വാരാന്ത്യങ്ങളിലും ഞങ്ങൾക്ക് സിനിമയ്ക്ക് പോകാൻ കഴിയില്ല.നന്നായി ഉറങ്ങാൻ പോലും സാധികുന്നില്ല .ഷോകൾകാണാൻ അധികം പോകാറില്ല ,പാർട്ടികൾക്കു പോകുന്നത് നിർത്തി . പക്ഷേ നമുക്ക് ഒരു സുന്ദരി കുഞ്ഞ് ജനിക്കും അത് നമ്മുടെ ഹൃദയങ്ങളിൽ വളരെയധികം സന്തോഷം നിറയ്ക്കുംഎന്നും കാജൽ കുറിക്കുന്നു .

Kajal Agarwal
Kajal Agarwal

സോഷ്യൽ മീഡിയയിലൂടെയാണ്‌ കാജൽ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. കുറിപ്പ് ഇങ്ങനെ : പ്രിയ ഭർത്താവേ, ഒരു പെൺകുട്ടിയുടെ ഏറ്റവും നല്ല ഭർത്താവായതിന് + അച്ഛൻ ആകുന്നതിന് നന്ദി. നിസ്വാർത്ഥനായിരിക്കുന്നതിന് നന്ദി, എനിക്ക് വേണ്ടി മിക്ക്യപ്പോഴും എല്ലാ രാത്രിയും എന്നോടൊപ്പം ഉണർന്നതിന് അസുഖം ഉള്ളപ്പോൾ എനിക്ക് സോഫയിൽ ഉറങ്ങുന്നതാണ് സുഖപ്രദം എന്ന് മനസിലാക്കി ആഴ്ചകളോളം എന്നോടൊപ്പം സോഫയിൽ ഇറങ്ങിയതിന്. ബ്രാക്സ്റ്റൺ ഹിക്‌സ് കോൺട്രാക്‌ഷൻ ഉണ്ടായിരുന്ന സമയത്ത് എന്നെ ഡോക്ടറിന്റെ അടുത്ത് എത്തിച്ചതിനും എന്നെ അമ്മമാരുടെ വീട്ടിലേക്ക് ഉടൻ കൊണ്ടുപോയതിനും, ഒരിക്കലും മടിക്കാതെ അല്ലെങ്കിൽ എന്നെ വിഷമിപ്പിക്കാതെ , ഞാൻ നല്ല ഭക്ഷണം കഴിക്കുന്നുണ്ടെന്നും, വെള്ളം കുടിക്കുന്നുണ്ടെന്നും ഞാൻ സുഖമായിരിക്കുന്നു എന്നും ഉറപ്പ് വരുത്തിയതിനും, എന്നെ പരിചരിക്കുന്നതിനും അവസാനം എന്നെ സ്നേഹിക്കുന്നതിനും. നമ്മുടെ കുഞ്ഞ് പുറത്ത് വരുന്നതിന് മുൻപ് എനിക്ക് താങ്കളെ ഇത് അറിയിക്കണമെന്ന് തോന്നി. താങ്കൾ ഒരു അത്ഭുതകരമായ പിതാവായിരിക്കും!

Kajal Agarwal
Kajal Agarwal

ഉറക്കമില്ലാത്ത രാത്രികൾ ഉണ്ടാകും , നമുക്ക് അസുഖം തോന്നുന്ന സമയങ്ങൾ, പക്ഷേ ഇത് നമ്മുടെ ജീവിതത്തിലെ ഏറ്റവും മികച്ച സമയമായിരിക്കും, കാര്യങ്ങൾ മാറും, പക്ഷേ ഒരു കാര്യം അതേപടി നിലനിൽക്കും, അതാണ് ഞാൻ നിന്നെ അത്രമാത്രം സ്നേഹിക്കുന്നു എന്നത്. ഞാൻ അനുഗ്രഹിക്കപെട്ടവളാണ് എന്റെ ഏറ്റവും വലിയ സാഹസിക യാത്രയിൽ നിങ്ങൾ എന്റെ അരികിലുണ്ട്. നിങ്ങൾ ഏറ്റവും നല്ല പിതാവാകാൻ പോകുന്നു, നമ്മൾ ജീവിക്കുന്ന ഈ ജീവിതം ഞാൻ ഇഷ്ടപ്പെടുന്നു.”