മലയാളികൾക്ക് സുപരിചിതനായ ഛായാഗ്രഹകനാണ് ജോമോൻ ടി ജോൺ ചാർളി, എന്ന് നിന്റെ മൊയ്തീൻ, തിര, തട്ടത്തിൻ മറയത്ത്, കാപ്പ, ധ്രുവനച്ചത്തിരം തുടങ്ങിയ നിരവധി സൂപ്പര്‍ ഹിറ്റ് ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ചത് ജോമോൻ ടി ജോണാണ്. ഇപ്പോഴിതാ ജോമോന്റെ വിവാഹ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ജോമോന്റെ രണ്ടാം വിവാഹമാണ് കഴിഞ്ഞ ദിവസം നടന്നത്. ജോമോന്റെ ആദ്യ വിവാഹം നടിയായ ആൻ അഗസ്റ്റിനുമായിട്ടായിരുന്നു. ആ വിവാഹ ബന്ധം വേർപെടുത്തി വർഷങ്ങൾക്കിപ്പുറമാണ് ജോമോൻ രണ്ടാമതും വിവാഹിതനായിരിക്കുന്നത്. അന്‍സുവാണ് ജോമോന്റെ വധു. വിവാഹ ചിത്രങ്ങള്‍ ജോമോന്‍ തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെച്ചിരുന്നു. അന്‍സു എൽസ വർസീസ് എന്നാണ് ജോമോന്റെ വധുവിന്റെ മുഴുവൻ പേര്. എഞ്ചിനീയർ ഗവേഷകയും പ്രൊഡ്യൂസറും ഡിസൈനറുമൊക്കെയാണ് അന്‍സു എൽസ വർസീസ്. എന്റെ പ്രതീക്ഷയും വീടും എന്നാണ് വിവാഹ ചിത്രങ്ങള്‍ പങ്കുവെച്ചു കൊണ്ട് ജോമോന്‍ കുറിച്ചിരിക്കുന്നത്. ബീച്ച് സൈഡിൽ ഒരുക്കിയ മണ്ഡപത്തിൽ ക്രിസ്ത്യൻ വിവാഹ വേഷത്തിലാണ് വധു വരന്മാർ എത്തിയത്. ബോളിവുഡ് താരങ്ങൾ ഉൾപ്പെടെ നിരവധി സെലിബ്രിറ്റികള്‍ ജോമോനും വധുവിനും ആശംസയുമായി എത്തുന്നുണ്ട്.
നൂറിന്‍ ഷെരീഫ്, അഭയ ഹിരണ്‍മയി, അമൃത സുരേഷ്, ഗൗതമി നായര്‍ എന്നിങ്ങനെ നീളുന്നു ലിസ്റ്റ്. ധ്യാൻ ശ്രീനിവാസൻ, നിർമാതാവ് വിശാഖ് സുബ്രഹ്മണ്യം എന്നിവരും കുടുംബവും ചടങ്ങിൽ പങ്കെടുത്തിരുന്നു. അതേസമയം നാൽപ്പത്തിയൊന്നുകാരനായ ജോമോൻ സൗത്ത് ഇന്ത്യ കടന്ന് ബോളിവുഡിൽ വരെ ചെന്ന് മലയാളികളുടെ അഭിമാനമായി മാറിയ പ്രതിഭ കൂടിയാണ്. നടൻ ധ്യാൻ ശ്രീനിവാസന്റെ ഇന്റർവ്യൂ കഥകളിലൂടെയും മലയാളികൾക്ക് ജോമോൻ സുപരിചിതനാണ്. ജോമോൻ ബാംഗ്ലൂരിലെ ഗവൺമെന്റ് ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഛായാഗ്രഹണത്തിൽ ഡിപ്ലോമ പൂർത്തിയാക്കിയ ശേഷമാണ് ഛായാഗ്രഹകനായി പ്രവർത്തിച്ച് തുടങ്ങിയത്. ആദ്യമൊക്കെ പരസ്യ ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിക്കുകയായിരുന്നു. അവിടെ നിന്നാണ് 2011ൽ മലയാളത്തിന്റെ യുവ താരനിര അണിനിരന്ന ചാപ്പാ കുരിശ് എന്ന ചിത്രത്തിലൂടെ സിനിമകൾക്ക് ക്യാമറ ചലിപ്പിച്ച് തുടങ്ങിയത്. ചാപ്പാ കുരിശിന് ശേഷം താരത്തിന് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. പിന്നീട് അങ്ങോട്ട് കൈ നിറയെ ചിത്രങ്ങളുമായി തിരക്കിലായിരുന്നു താരം. അതേസമയം 2014ലായിരുന്നു നടി ആൻ അഗസ്റ്റിന്റെയും ജോമോന്റെയും വിവാഹം.
2020ല്‍ ഇരുവരും വേര്‍പിരിയുകയും ചെയ്തു. ഏറെ നാളത്തെ പ്രണയത്തിനു ശേഷമായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. ആനിൽ നിന്നും വിവാഹ മോചനം ആവശ്യപ്പെട്ട് ഭർത്താവ് ജോമോനാണ് കുടുംബ കോടതിയിൽ ഡിവോഴ്സ് കേസ് ഫയൽ ചെയ്തത് എന്നാണ് അന്ന് റിപ്പോർട്ടുകൾ വന്നത്. മലയാള സിനിമയുടെ പ്രിയ താരജോഡികളായിരുന്നു ജോമോനും ആനും. ഇവരുടെ വിവാഹം സിനിമാ ലോകവും ആരാധകരും നിറഞ്ഞ മനസോടെയാണ് ആഘോഷമാക്കിയത്. ആനിനെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുവെന്ന ജോമോന്റെ ആഗ്രഹം കേട്ടപ്പോൾ എത്ര നാളായി തുടങ്ങിയിട്ട് എന്ന മറുചോദ്യമാണ് ആനിന്റെ അമ്മ ചോദിച്ചത്. അമ്മയുടെ ചോദ്യത്തിന് മൂന്നാഴ്ചയെന്ന് ജോമോൻ മറുപടി പറഞ്ഞപ്പോള്‍ മൂന്നാഴ്ച കൊണ്ടൊക്കെ പ്രേമം ഉണ്ടാകുമോയെന്ന മറുചോദ്യം വീണ്ടും അമ്മ തിരിച്ച് ചോദിച്ചത് മുമ്പ് വൈറലായിരുന്നു. ഇരുവരുടെയും ആ സൗഹൃദം വീണ്ടും തുടർന്നപ്പോൾ അവർക്ക് ഒരുമിച്ച് ജീവിക്കാനാകുമെന്ന് എല്ലാവരും തിരിച്ചറിയുകയും അത് വിവാഹത്തിലേക്ക് എത്തുകയുമായിരുന്നു. അതേസമയം എൽസമ്മ എന്ന ആൺ കുട്ടി എന്ന ചിത്രത്തിലൂടെയാണ് ആൻ സിനിമയിലെത്തിയത്. ഇരുകൈയ്യും നീട്ടിയാണ് പിന്നീട് ആൻ എന്ന നടിയെ സിനിമ പ്രേമികൾ സ്വീകരിച്ചത്. ഓട്ടോറിക്ഷക്കാരന്റെ ഭാര്യയാണ് ആൻ അഭിനയിച്ച് ഏറ്റവും അവസാനം റിലീസ് ചെയ്ത സിനിമ. കൂടാതെ മോഡലിങിലും ആൻ അഗസ്റ്റിൽ സജീവമാണ്. നിലവിൽ ആൻ അഗസ്റ്റിൻ രണ്ടാമത് വിവാഹിതയല്ല.