ബോളിവുഡ് സിനിമാ പ്രേഷകരുടെ  പ്രിയങ്കരനായ  നടൻ  അമീർ ഖാനും ഭാര്യ കിരണ്‍ റാവും തമ്മിലുള്ള  ദാമ്പത്യ ജീവിതം അവസാനിപ്പിക്കുന്നു . പതിനഞ്ചു വർഷം നീണ്ട വിവാഹജീവിതമാണ്  ഇരുവരും ഒരു നിമിഷം കൊണ്ട് അവസാനിപ്പിക്കാൻ ഒരുങ്ങുന്നത്.അതെ പോലെ ആസാദ് റാവു ഖാന്‍ എന്ന ഒരു മകനുണ്ട് ഇരുവർക്കും. വളരെ മനോഹരമായ പതിനഞ്ചു വര്‍ഷങ്ങളില്‍ ഞങ്ങള്‍ ഒന്നിച്ച്  അനുഭവങ്ങളും, സന്തോഷവും, ചിരിയും, ഒരേ പോലെ പങ്കിട്ടു.അത് കൊണ്ട് തന്നെ  ഞങ്ങളുടെ ഈ ബന്ധം വിശ്വാസത്തിലും ബഹുമാനത്തിലും സ്നേഹത്തിലും മാത്രമേ അനുദിനം  വളര്‍ന്നിട്ടുള്ളൂ.

 

View this post on Instagram

 

A post shared by Aamir Khan (@amirkhanactor_)

എന്നാൽ ഇപ്പോള്‍ ഞങ്ങളുടെ ജീവിതത്തില്‍ ഒരു പുതിയ അധ്യായം ആരംഭിക്കാന്‍ ഞങ്ങള്‍ അതിയായി ആഗ്രഹിക്കുന്നു – ഇനിമുതൽ ഞങ്ങൾ ഭാര്യാഭര്‍ത്താക്കന്മാരായിട്ടല്ല, മറിച്ച്‌ മകന്റെ അച്ഛനമ്മമാരായും പരസ്പരം കുടുംബമായും സഹവര്‍ത്തിക്കുമെന്ന്  ഇരുവരും വ്യക്തമാക്കി.

 

View this post on Instagram

 

A post shared by Aamir Khan (@amirkhanactor_)

അതെ പോലെ ഇരുവരും വിവാഹിതരായത് 2005 ഡിസംബര്‍ 28 നായിരുന്നു. 2011 വർഷത്തിൽ അമീർ ഖാനും കിരണ്‍ റാവുവിനും  തങ്ങളുടെ ആദ്യ മകന്‍ ആസാദ് റാവു ഖാനെ വാടകഗര്‍ഭധാരണത്തിലൂടെ സ്വന്തമാക്കി. അതെ പോലെ തന്നെ അമീര്‍ ഇതിന് മുൻപ് റീന ദത്തയുമായി വിവാഹിതനായിരുന്നു വെങ്കിലും 2002 ല്‍ പതിനാറ് വര്‍ഷത്തെ ദാമ്പത്യജീവിതത്തിന് ശേഷം  വിവാഹമോചനം നേടി. റീന ദത്തയുമായുള്ള  ഈ വിവാഹത്തില്‍ നിന്ന് അദ്ദേഹത്തിന് രണ്ട് മക്കളുണ്ട്. ഐറയും മകന്‍ ജുനൈദുമാണ് മക്കള്‍.