പ്രേക്ഷകരെ പേടിപ്പിക്കാൻ  ഇന്ദ്രൻസിന്റെ വാമനൻ  നാളെ റിലീസ് ചെയ്യുന്നു. ഒരു സൈക്കോ ഹൊറർ ത്രില്ലർ മൂവിയാണ് ഈ ചിത്രം. ഈ ചിത്രത്ത്തിൽ റിസോർട്ട് മാനേജർ ആയിട്ടാണ് ഇന്ദ്രൻസ് എത്തുന്നത്. ചിത്രം നൂറോളം തീയറ്ററുകളിൽ  നാളെ എത്തുമെന്നും പറയുന്നു. ഒരു അസാധാരണ സംഭവം ആണ് വാമനൻ എന്ന വ്യക്തിയുടെ ജീവിതത്തിൽ ഉണ്ടാകുന്നത്. പ്രേക്ഷകരെ മുൾമുനയിൽ നിർത്താൻ കഴിയുന്ന ഒരു ചിത്രവും കൂടിയാണ് ഇതെന്നും  പറയുന്നു.


മൂവി ഗ്യാങ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അരുണ്‍ ബാബു നിര്‍മ്മിച്ച് എ.ബി ബിനില്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സീമ ജി നായര്‍, ബൈജു, നിര്‍മ്മല്‍ പാലാഴി, സെബാസ്റ്റ്യന്‍, ദില്‍ഷാന ദില്‍ഷാദ്, അരുണ്‍ ബാബു, ജെറി തുടങ്ങിയവര്‍ അഭിനയിക്കുന്നു.അരുണ്‍ ശിവന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. സന്തോഷ് വര്‍മ്മ, വിവേക് മുഴക്കുന്ന് എന്നിവരുടെ വരികള്‍ക്ക് ഈണം പകരുന്നത് മിഥുന്‍ ജോര്‍ജ് ആണ്.

എഡിറ്റര്‍,സൂരജ് അയ്യപ്പന്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍  ,ബിനു മുരളി, ആര്‍ട്ട്നി,ഥിന്‍ എടപ്പാള്‍, മേക്കപ്പ് ,അഖില്‍ ടി രാജ്, കോസ്റ്റ്യും, സൂര്യ ശേഖര്‍. പിആര്‍ ആന്റ് മാര്‍ക്കറ്റിങ്, കണ്‍ടന്റ് ഫാക്ടറി,