കുഞ്ചാക്കോ ബോബൻ നായകനായ ജമ്നാപ്യാരിയിലൂടെ അരങ്ങേറ്റം കുറിച്ച ഗായത്രി വളരെ പെട്ടന്നാണ് പ്രേഷകരുടെ പ്രിയങ്കരിയായ താരമായി മാറിയത്. പിന്നീട് മികച്ച അവസരങ്ങളാണ് താരത്തിന് ലഭിച്ചത്. അഭിമുഖങ്ങളിലും പൊതുവേദികളിലുമൊക്കെ നിർത്താതെ സംസാരിച്ചുകൊണ്ടിരിക്കുന്ന പെൺകുട്ടിയെ പ്രേക്ഷകർ ഇഷ്ടപ്പെടാനും തുടങ്ങി. പിന്നീട് ടോവിനോ തോമസിനൊപ്പം ഒരു മെക്സിക്കൻ അപാരത്തിൽ അഭിനയിച്ച ഗായത്രി തേപ്പുകാരി എന്ന പട്ടവും ആ ചിത്രത്തിലൂടെ സ്വന്തമാക്കി. തന്റെ നിലപാടുകൾ മുഖം നോക്കാതെ തുറന്നുപറയുന്ന ബോൾഡ് ആയ ഒരു പെൺകുട്ടി കൂടിയാണ് ഗായത്രി. ഗായത്രിയുടെ പല അഭിമുഖങ്ങളിൽ നിന്നും അത് പ്രേക്ഷകർക്കും മനസ്സിലായിട്ടുണ്ട്, ഇപ്പോൾ ബിഗ്‌ബോസ് വിജയിയെ കുറിച്ച് ഗായത്രി പറഞ്ഞ വാക്കുകൾ ആണ് ശ്രദ്ധ നേടുന്നത്. കിടിലം ഫിറോസിന്റെ ചിത്രമാണ് ഗായത്രി പങ്കുവച്ചിരിക്കുന്നത്. എന്നും എന്റെ ബിഗ് ബോസ് വിജയി നിങ്ങള്‍ ആണെന്നായിരുന്നു ചിത്രം പങ്കുവച്ചു കൊണ്ട് ഗായത്രി പറഞ്ഞിരിക്കുന്നത്.

ജനങ്ങളുടെ വിധി തനിക്ക് മനസിലാകുന്നില്ലെന്നും ഗായത്രി പോസ്റ്റില്‍ കുറിച്ചിരുന്നു. എന്നാല്‍ പിന്നീട് ഈ ഭാഗം ഡിലീറ്റ് ചെയ്ത് മാറ്റിയിട്ടുണ്ട്. ഗായത്രിയുടെ പോസ്റ്റിന് കമന്റുകളുമായി നിരവധി പേര്‍ എത്തിയിട്ടുണ്ട്.എന്നാൽ ഗായത്രിയെ വിമർശിച്ചും നിരവധി പേരെത്തുന്നുണ്ട്. നിങ്ങള്‍ തെറ്റാണ്, ജനങ്ങളാണ് ശരി, എന്നാല്‍ ചേച്ചിയൊരു അവാര്‍ഡ് അങ്ങ് കൊടുക്ക്, ഞാന്‍ കൂട്ടം തെറ്റിയതല്ല, എന്റൈ കൂടെ വന്ന 99 പേര്‍ കൂട്ടം തെറ്റിയതാണ് എന്ന് പറഞ്ഞ പോലായി, എംകെ യഥാര്‍ത്ഥ വ്യക്തിയാണ്, റിയല്‍ ഹീറോ. നിന്റെ വിധി മാത്രം പറഞ്ഞാ മതി, ജനങ്ങളുടെ തീരുമാനത്തെ ചോദ്യം ചെയ്യേണ്ട. ജനങ്ങള്‍ ശരിയായി ഉള്ളതെ തിരഞ്ഞെടുക്കു, നല്ല കരച്ചില്‍, മറ്റുള്ളവരെ പരദൂഷണം മാത്രം പറഞ്ഞ് കട്ടിലില്‍ കിടന്ന് മാസ് ഡയലോഗുകള്‍ വിളിച്ചു പറഞ്ഞാല്‍ നല്ല പ്ലെയര്‍ ആകില്ല. ആആ ലേക്ക് കേറും മുന്‍പ് പുള്ളിക്ക് ഉണ്ടായിരുന്ന ആരാധക പിന്തുണ പോലും നഷ്ടപ്പെട്ടത് പുള്ളിയുടെ പ്രവര്‍ത്തി കൊണ്ട് തന്നെയാണ് എന്നെല്ലാമാണ് കമന്റുകള്‍.
buy windows 10 pro