കുറച്ചു ദിവസങ്ങൾക്കു മുൻപായിരുന്നു ഉണ്ണി മുകുന്ദന്റെ പുതിയ ചിത്രം ‘ഗന്ധർവ്വൻ ജൂനിയർ’ എന്ന ചിത്രത്തിന്റെ പൂജ കഴിഞ്ഞിരുന്നത്. ‘മാളിക പുറം’ എന്ന ചിത്രത്തിന്  ശേഷമാണ് താരത്തിന്റെ ഗന്ധർവ വേഷം അരങ്ങേറുന്നത്. ഈ ചിത്രം മലയാളം, ഹിന്ദി, തെലുങ്ക്, കന്നഡ എന്നി ഭാഷകളിലും റിലീസ് ചെയ്യുന്നുണ്ട്. ഇപ്പോൾ താരത്തിന്റെ ഗന്ധർവ രീതിയിലുള്ള ഒരു പോസ്റ്റ് ആണ് സോഷ്യൽ മീഡിയിൽ ചർച്ച ആകുന്നത്.

‘ഞാന്‍ ഗന്ധര്‍വ്വന്‍’ സിനിമയിലേത് പോലെ കിരീടം ചൂടി ഗന്ധര്‍വന്റെ രൂപത്തില്‍ നില്‍ക്കുന്ന ഉണ്ണിയുടെ ചിത്രമാണിത്. ഇതിന് താരം നല്‍കിയ ക്യാപ്ഷനാണ് ശ്രദ്ധ നേടുന്നത്.തനിക്കു ഈ എഡിറ്റ് ഇഷ്ട്ടപെട്ടു എന്നും, എന്റെ ഗന്ധർവ്വൻ വളരെ വത്യസ്തൻ ആണെന്നും താരം ഈ പോസ്റ്റിൽ  പറയുന്നു.

നിങ്ങൾ ഈ ചിത്രം കണ്ടു ആസ്വദിക്കണെമന്നും, നിങ്ങളുടെ ഈ പരിശ്രെമത്തെ ഒരുപാടു ഇഷ്ടപെടുന്നു എന്നും താരം പറഞ്ഞു, എന്നാൽ താരത്തിന്റെ പോസ്റ്റിനു താഴെ ആയി നിരവധി ആരാധകരാണ് കമെന്റുകളുമായ് എത്തുന്നത്,ചിത്രം സംവിധാനം ചെയ്യ്തിരിക്കുന്നത് വിഷ്ണു , ഒരു ഗന്ധർവന്റെ അപ്രതീഷിത വരവിനെ കുറിച്ചാണ് ഈ ചിത്രത്തിൽ പറയുന്നത്