ത​മി​ഴ്നാ​ട്ടി​ലെ പൊ​ള്ളാ​ച്ചിയിൽ അ​ഞ്ചു​മാ​സം പ്രാ​യ​മു​ള്ള പെ​ൺ​കു​ഞ്ഞി​നെ യു​വാ​വ് ത​ട്ടി​ക്കൊ​ണ്ടു പോ​കു​ന്ന സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്.  മൈസൂർ സ്വദേശികളായ മണികണ്ഠൻ (39), സംഗീത (27)  എന്നിവരുടെ കുട്ടിയെയാണ്  ബൈക്കിലെത്തിയ രണ്ടുപേർ കടത്തിക്കൊണ്ട് പോയത് .റോ​ഡ​രി​കി​ല്‍ നി​ല്‍​ക്കു​ന്ന യു​വാ​വ് കു​ഞ്ഞി​നെ അ​മ്മ​യു​ടെ കൈ​യി​ൽ​നി​ന്നും എ​ടു​ത്തു​കൊ​ണ്ടു പോ​കു​ക​ന്ന​തും അ​മ്മ യു​വാ​വി​നെ പി​ന്തു​ട​രു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ല്‍ കാ​ണാം.

കേ​ര​ള ര​ജി​സ്ട്രേ​ഷ​ൻ കാ​റി​ലെ​ത്തി​യ മ​ല​യാ​ളം സം​സാ​രി​ക്കു​ന്ന​യാ​ളാ​ണ് കു​ഞ്ഞി​നെ ത​ട്ടി​ക്കൊ​ണ്ടു പോ​യ​തെ​ന്ന് അ​മ്മ പ​റ​യു​ന്നു. ഇ​തേതു​ട​ർ​ന്ന് അ​തി​ർ​ത്തി ചെ​ക്ക് പോ​സ്റ്റു​ക​ളി​ൽ പോ​ലീ​സ് പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കിയട്ടുണ്ട് .ചൊവ്വാഴ്ച രാത്രി 7.30 ഓടെയാണ് സംഭവങ്ങൾ നടക്കുന്നത്   രണ്ടുപേർ, കുഞ്ഞിനെ വിൽക്കുമോ എന്ന് ചോദിച്ചുകൊണ്ട് സ്ത്രീയെ  സമീപിച്ചു.

എന്നാൽ അവർ വിസമ്മതിച്ചപ്പോൾ  വിസമ്മതിച്ചതിനാൽ, അടുത്തുള്ള ഒരു ഭക്ഷണശാലയിൽ നിന്ന് ഭക്ഷണം വാങ്ങാൻ അവർ അവൾക്ക് 50 രൂപ നൽകി.  കുട്ടികളോടൊപ്പം ഭക്ഷണശാലയിലേക്ക് നടക്കാൻ തുടങ്ങിയപ്പോൾ, മൂത്ത കുട്ടിയിൽ നിന്ന് കുഞ്ഞിനെ തട്ടിയെടുത്ത് ഇരുവരും ഇരുചക്രവാഹനത്തിൽ പൊള്ളാച്ചി റോഡിലേക്ക് പായുകയായിരുന്നു എന്നാണ് സ്ത്രീയുടെ മൊഴി .ആനമല പോലീസ് കുട്ടിയെ കണ്ടെത്താൻ ആറ് പ്രത്യേക സംഘങ്ങൾ രൂപീകരിച്ചട്ടുണ്ട് .