മലയാളികളുടെ പ്രീയതാരമാണ് അനുശ്രീ.സോഷ്യൽ മീഡിയയിൽ സജീവമായ അനുശ്രീ എല്ലാകാര്യങ്ങളും ആരാധകരുമായി പങ്കുവെക്കാറുണ്ട്. അനുശ്രീയ്ക്ക് എന്തുപറ്റിഎന്നാണ് ആരാധകർ ഒന്നടങ്കം ഉയര്‍ത്തുന്ന ചോദ്യം. കഴിഞ്ഞ ഒരാഴ്ച വളരെയധികം സങ്കടകരമായിരുന്നുവെന്നാണ് അനുശ്രീ പറയുന്നത്. എന്നാല്‍ ആ സങ്കടത്തിന്റെ കാരണം എന്തെന്ന് ത തുറന്ന് പറഞ്ഞിട്ടുമില്ല.ഒരുപാട് തളര്‍ച്ചകളിലൂടെ കടന്നു പോയ ആഴ്ച്ചയാണിത്. ഭയം തോന്നിയ ആഴ്ച്ച.

കണ്ണീരണിഞ്ഞ ഒരാഴ്ച്ച.സംശയങ്ങള്‍ ഒരുപാട് തോന്നിയ നാളുകള്‍. സങ്കടവും ഒറ്റപ്പെടലും തോന്നിയ നാളുകള്‍. ഉത്കണ്ഠയ്ക്കൊപ്പം പ്രതീക്ഷകളും നിറഞ്ഞ ദിവസങ്ങള്‍. ഇതെല്ലാം മാറാനായി ഞാന്‍ കാത്തിരുന്നു ഒടുവില്‍ ഇതൊരിക്കലും മാറാന്‍ പോകുന്നില്ലെന്ന് മനസ്സിലായി. അതുകൊണ്ട് ഞാന്‍ മുന്നോട്ട് പോകാന്‍ തീരുമാനിച്ചു. എനിക്കായ് ഒരു ലോകം തന്നെയുണ്ടെന്ന് തിരിച്ചറിഞ്ഞു. സ്‌നേഹം നല്‍കുന്ന കുടുംബം, പിന്തുണ നല്‍കിയ സുഹൃത്തുക്കള്‍ അതിനൊപ്പം ഒരു നല്ല ജീവിതവും. ഇന്ന് മുതല്‍ കടന്നു വന്ന ദുഖം നിറഞ്ഞ നിമിഷങ്ങളിലേക്ക് ഞാന്‍ തിരിഞ്ഞു നോക്കില്ല- അനുശ്രീ പോസ്റ്റില്‍ കുറിച്ചു. ആരാധകരൊക്കെയും ആശ്വാസം പകരുന്ന വാക്കുകളുമായി കമന്റ് ബോക്സിൽ നിറഞ്ഞു. നിന്നെ ഒരുപാട് സ്നേഹിക്കുന്നു എന്നാണു നടിയും നർത്തകിയുമായ രചന നാരായണന് കുട്ടി കുറിച്ചത്.