ഫഹദ് ഫാസിൽ നായകൻ ആകുന്ന ധൂമം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു ചിത്രത്തിന്റെ അണിയറപ്രവര്തകര്. കെജി ഫ് എന്ന ചിത്രം നിർമിച്ച ഹോം ബാലെ ഫിലിംസിന്റെ മലയാളത്തിലെ ആദ്യ ചിത്രമാണ് ഇത്, പവൻ കുമാർ ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. തീ ഇല്ലാതെ പുകയില്ല, ഇതാ ആദ്യത്തെ തീപ്പൊരി എന്നാണ് പോസ്റ്ററിന് ഹോംബാലെ നിർമാതാക്കൾ കുറിച്ചിരിക്കുന്നത്.

ചിത്രത്തിന്റെ ചായഗ്രഹണം നിർവഹിക്കുന്നത് പ്രീത ജയരാമൻ ആണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ ഫഹദ് ഫാസിലിന്റെ വായ് പ്ലാസ്റ്റർ കൊണ്ട് ഒട്ടിച്ച രീതിയിലാണ് കാണപ്പെടുന്നത്. ഹോം ബാലെ ഫിലിംസിന്റെ ഹിറ്റ് ചിത്രമായിരുന്നു കെ ജി എഫ്, അവരുടെ ആദ്യ മലയാള സംരംഭം ആണിത്.

പൂര്‍ണചന്ദ്ര തേജസ്വിയാണ് സംഗീത സംവിധാനം. സിനിമയുടെ ചിത്രീകരണം ഇതിനോടകം പൂര്‍ത്തിയായിട്ടുണ്ട്. മലയാളം,കന്നഡ, തമിഴ്, തെലുങ്ക് എന്നി ഭാഷകളിലൂടെ ആണ് ചിത്രം പ്രേക്ഷകരിൽ എത്തുന്നത്. ഹോം ബാലെ ഫിലിംസിന്റെ ബാനറിൽ വിജയ് കിരഗന്ധൂർ ആണ് ചിത്രം നിര്മിച്ചിരിക്കുന്നത്.