ബോളിവുഡിലെ ചർച്ച വിഷയം ആണ് ഗെഹരായിയാന്‍. ദീപിക പദുക്കോണ്‍ നായികയായി എത്തിയ ചിത്രത്തില്‍ സിദ്ധാന്ത് ചതുര്‍വേദിയും അനന്യ പാണ്ഡെയുമായിരുന്നു മറ്റ് പ്രധാന താരങ്ങള്‍. തീവ്ര പ്രണയ രംഗങ്ങള്‍ കൊണ്ട് സമ്പന്നമായ സിനിമ അവിഹിത ബന്ധങ്ങളെക്കുറിച്ചും പ്രണയത്തിലെ ചതികളെക്കുറിച്ചുമൊക്കെയായിരുന്നു സംസാരിച്ചത്.ഓൺ സ്‌ക്രീനിൽ പ്രണയത്തിന്റെ സുന്ദര നിമിഷം കാണിച്ചു തരുന്ന പല താരങ്ങൾക്കും തങ്ങളുടെ വ്വ്യക്‌തി ജീവിതത്തിൽ അത്ര സുന്തരമായ അനുഭവങ്ങൾ അല്ല ഉണ്ടായിട്ടുള്ളത് . പങ്കാളിയ്ക്ക് മറ്റൊരാളുമായി പ്രണയമുണ്ടെന്ന് തിരിച്ചറിഞ്ഞതോടെ പ്രണയ ബന്ധം വേണ്ടെന്ന് വച്ച നിരവധി താരങ്ങള്‍ ബോളിവുഡിലുണ്ട്.

ബോളി വുഡിലെ പ്രണയ താര ജോഡികൾ ആയിരുന്നു രണ്‍ബീര്‍ കപൂറും ദീപിക പദുക്കോണും. ഓണ്‍ സ്‌ക്രീനിലേയും ഓഫ് സ്‌ക്രീനിലേയും ആരാധകരുടെ പ്രിയപ്പെട്ട ജോഡി. ഇരുവരും തമ്മിലുള്ള വിവാഹത്തെ കുറിച്ച് വളരെയധികം വാർത്തകൾ വന്നിരുന്നു. എന്നാല്‍ രണ്‍ബീര്‍ അജബ് പ്രേം കി ഗജബ് കഹാനിയുടെ സെറ്റില്‍ വച്ച് കത്രീന കൈഫുമായി അടുക്കുന്നതോടെ ദീപികയും രണ്‍ബീറും അകലുകയായിരുന്നു. രണ്‍ബീറിന് മറ്റ് പലരുമായി പല ബന്ധങ്ങളും ഉണ്ടെന്നു ദീപിക പറഞ്ഞു.

എന്നെ സംബന്ധിച്ച് സെക്‌സ് എന്നത് ശാരീരികമായൊരു കാര്യം മാത്രമല്ല. വികാരത്തിലും അതില്‍ പങ്കുണ്ട്. ഒരു ബന്ധത്തിലായിരിക്കെ ഞാന്‍ വഞ്ചന ചെയ്തിട്ടില്ല. അങ്ങനെ ചെയ്താല്‍ എന്തിനാണ് ഒരു പ്രണയ ബന്ധം. അതിലും നല്ലത് സിംഗിള്‍ ആയിരിക്കുകയാണ്. പക്ഷെ എല്ലാവരും അങ്ങനെയാകില്ല ചിന്തിക്കുക. അതുകൊണ്ടാകാം എനിക്ക് വേദനിക്കേണ്ടി വന്നത്. ആദ്യം വഞ്ചിച്ചപ്പോള്‍ എനിക്കോ ഞങ്ങളുടെ ബന്ധത്തിനോ എന്തോ കുറവുണ്ടെന്നായിരുന്നു ഞാന്‍ കരുതിയത്. പക്ഷെ അതൊരു ശീലമാകുമ്പോഴാണ് പ്രശ്‌നം അവന്റേതാണെന്ന് നമ്മള്‍ തിരിച്ചറിയുന്നത്എന്നായിരുന്നു ദീപിക പറഞ്ഞത്.