മലയാള സിനിമയിൽ വില്ലനായും നായകനായും തിളങ്ങിയ നാടാണ് ബാല കഴിഞ്ഞ ദിവസം ബാല രണ്ടാമതും വിവാഹിതനാകാൻ പോകുന്നു എന്നൊരു വാർത്ത പുറത്തു വന്നിരുന്നു. ആദ്യ ഭാര്യ അമൃത സുരേഷുമായുള്ള വിവാഹ ബന്ധം നേരുത്തെ തന്നെ വേർപെടുത്തിയിരുന്നു. പലപ്പോഴായി ഇതിന് ശേഷം സമാനമായ രീതിയിൽ വിവാഹ വാർത്ത വന്നിരുന്നു എന്നാൽ അവയെല്ലാം താരം നിഷേധിച്ചിരുന്നു.
പക്ഷെ ഇക്കുറി സംഗതി വാസ്തവമാണ്. കേരളത്തിൽ അടുത്ത മാസം അഞ്ചിന് വിവാഹം എന്നാണ് റിപോർട്ടുകൾ. പലപ്പോഴും അഭിനേതാക്കളായവരെ ഉൾപ്പെടുത്തിപ്പോലും അഭ്യൂഹങ്ങൾ പരന്നിരുന്നു. ബാലയുടെ വധു ആരെന്ന ചോദ്യം ഇപ്പോഴും ബാക്കിയാവുകയാണ്. വധുവിനെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ‘ഇപ്പോൾ ലക്നൗവിൽ ആണുള്ളത്. ഷൂട്ടിങ് കഴിഞ്ഞാൽ വിവാഹം. എന്നാണ് റിപോർട്ടുകൾ ഉണ്ടായിരുന്നത്. എന്നാൽ മണിക്കൂറുകൾക്കുള്ളിൽ താരത്തിന് അപകടമുണ്ടായി എന്നൊരു റിപ്പോർട്ട് ഉണ്ടായിരുന്നു.
സ്റ്റണ്ട് സീനിനിടയിൽ സഹതാരത്തിന്റെ കയ്യിൽ നിന്നും തലക്കടി കിട്ടുകയായിരുന്നു. ഇത് പിന്നാലെ ഹോസ്പിറ്റലിൽ പ്രവേശിച്ചപ്പോൾ പരുക്ക് ഗുരുതരം അല്ല എന്ന് പറയുകയുണ്ടായി. എന്നാൽ ആരാദകർക്കറിയേണ്ടത് താരത്തിന്റെ വിവാഹം മാറ്റിവെക്കുമോ എന്നായിരുന്നു. ഇതിനെക്കുറിച്ച് താരം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. വിവാഹം നിച്ചയിച്ച തീയതിയിൽ തന്നെ നടക്കുമെന്നാണ് ഇപ്പോൾ കിട്ടിയ റിപ്പോർട്ടുകൾ.