എക്കാലത്തെയും ട്രെൻഡ് സെറ്റെർ ചിത്രമായ പ്രേമത്തിലെ ചുരുണ്ട മുടിക്കാരിയെ ആരും മറക്കില്ല അല്ലെ? അനുപമ പരമേശ്വരൻ. ജോമോന്റെ സുവിശേഷങ്ങൾ എന്ന ചിത്രത്തിന് ശേഷം അന്യ ഭാഷ ചിത്രങ്ങളിലേക്ക് അഭിനയിക്കാൻ അവസരം കിട്ടിയ നടിക്കായി കാത്തിരുന്നത് മലയാളത്തിൽ കിട്ടാതെ പോയ കഴിവുറ്റ കഥാപാത്രങ്ങളും ആരാധക വൃന്ദവുമാണ്.
തെലുങ്ക് ചിത്രമായ കാർത്തികേയ 2 ആണ് താരത്തിന്റേതായി ഏറ്റവും പുതിയതായി പുറത്തിറങ്ങിയ ചിത്രം.നിഖിൽ സിദ്ധാർഥ് നായകനായി എത്തിയ ചിത്രം 100 കോടി കളക്ഷൻ നേടിയിരിക്കുകയാണ്. റിലീസായി രണ്ടാഴ്ച പിന്നിടുമ്പോഴും കളക്ഷൻ റേറ്റ് ഉയരുകയാണ്. നിഖിലും അനുപമയും ആരാധകരോടുള്ള സ്നേഹം അളവുത്തുറ്റതാണെന്നും ബോക്സ് ഓഫീസ് കളക്ഷനെക്കാൾ ഉപരി ഇവരുടെ സ്നേഹമാണ് വലുതെന്നും പറയുന്നു.
ഇപ്പോൾ അനുപമ പരമേശ്വരൻ പങ്കു വെച്ച ഒരു വിഡിയോ ആണ് ശ്രെദ്ധ നേടുന്നത്. കാർത്തികേയ 2 റിലീസ് ചെയ്ത തിയേറ്ററിൽ എത്തിയപ്പോൾ ആരാധകരുടെ ആർപ്പുവിളിയും തിരക്കും കാരണം പുറത്തേക്ക് ഇറങ്ങാൻ ആകാതെ വാനിൽ ഇരുന്ന് തന്നെ ആരാധകരെ കാണുകയാണ് താരം .
View this post on Instagram