പ്രേമത്തിലൂടെ തെന്നിന്ത്യന്‍ സിനിമയുടെ ഹരമായി മാറിയ നായികമാരിലൊരാളാണ് അനുപമ പരമേശ്വരന്. ചുരുണ്ട മുടിയിഴകളും വിടര്‍ന്ന കണ്ണുകളുമായെത്തിയ താരസുന്ദരിക്ക് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. പ്രേമത്തിന് ശേഷം മലയാളത്തില്‍ നിന്നും അത്ര മികച്ച അവസരങ്ങളായിരുന്നില്ല അനുപമയ്ക്ക് ലഭിച്ചത്. ഇതോടെയായിരുന്നു താരം അന്യഭാഷയിലേക്ക് പ്രവേശിച്ചത്. വളരെ മികച്ച പ്രതികാരമാണ് താരത്തിന് അന്യ ഭാഷ സിനിമകളിൽ നിന്നും ലഭിച്ചത്. അടുത്തിടെ ക്രിക്കറ്റ് താരവുമായി അനുപമ പ്രണയത്തിലാണെന്നും, വിവാഹിതയാവാന്‍ പോവുകയാണെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ വൈറലായി മാറിയിരുന്നു, ഇതിനെതിരെ താരത്തിന്റെ അമ്മയും രംഗത്ത് എത്തിയിരുന്നു.
നിങ്ങൾ എത്രെ തവണ അവളെ വിവാഹം കഴിപ്പിച്ചു, അവൾ എവിടെ എങ്കിലും പോയാൽ അത് വിവാഹം കഴിക്കാൻ ആണോ എന്നായിരുന്നു താരത്തിന്റെ ‘അമ്മ ചോദിച്ചത്. വിവാദങ്ങൾക്ക് പിന്നാലെ ബുംറ വിവാഹിതനാവുകയും ചെയ്തു. ബുമ്ര ഫോളോ ചെയ്യുന്ന ഒരേയൊരു തെന്നിന്ത്യന്‍ താരമെന്നായിരുന്നു അനുപമയെ വിശേഷിപ്പിച്ചത്. ഇതിന് ശേഷമായാണ് ഇരുവരും സുഹൃത്തുക്കളാണെന്നും ആ ബന്ധം പ്രണയത്തിലേക്ക് വഴിമാറിയെന്ന കഥകളുമൊക്കെ പ്രചരിച്ചത്.
അദ്ദേഹത്തോട് ആരാധനയുണ്ട്. അങ്ങനെയാണ് ഫോളോ ചെയ്തതെന്നായിരുന്നു അന്ന് അനുപമ പറഞ്ഞത്.സോഷ്യൽ മീഡിയയിൽ സജീവമായ അനുപമ പങ്കുവെക്കുന്ന ചിത്രങ്ങളും പോസ്റ്റുകളും എല്ലാം തന്നെ ഈ ശ്രദ്ധ നേടാറുണ്ട്സാരിയിലുളള പുത്തൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുകയാണ് അനുപമ ഇപ്പോൾ, പട്ടുസാരിയിൽ നിറചിരിയുമായി നിൽക്കുകയാണ് അനുപമ. സാരിയിൽ അതീവ സുന്ദരിയായിരുന്നു താരം. ബ്യൂട്ടിഫുൾ എന്നാണ് സിനിമാ താരങ്ങൾ അടക്കമുളളവർ ഫൊട്ടോയ്ക്ക് നൽകിയിരിക്കുന്ന കമന്റ്.