അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ നായികയായി മലയാളത്തിൽ അരങ്ങേറ്റം കുറിച്ച നടിയാണ് അന്ന രാജൻ. അതിനു ശേഷം ഒരുപിടി ചിത്രങ്ങളിലൂടെ മികച്ച പ്രേക്ഷക ശ്രദ്ധയാണ് ഈ നടി നേടിയെടുത്തത്. മോഹൻലാൽ നായകനായ ലാൽ ജോസ് ചിത്രം വെളിപാടിന്റെ പുസ്തകം, ജയറാം നായകനായ ലോനപ്പന്റെ മാമോദീസ, മമ്മൂട്ടി നായകനായ വൈശാഖ് ചിത്രം മധുര രാജ, ധ്യാൻ ശ്രീനിവാസൻ നായകനായ സച്ചിൻ, സച്ചി ഒരുക്കിയ പൃഥ്വിരാജ്- ബിജു മേനോൻ ചിത്രം അയ്യപ്പനും കോശിയും എന്നിവയിലെ അന്നയുടെ വേഷങ്ങൾ ശ്രദ്ധിക്കപ്പെട്ടു. വിഷ്ണു ഉണ്ണികൃഷ്ണൻ നായകനായി എത്തിയ രണ്ട്, ബിബിൻ ജോർജ് നായക വേഷത്തിൽ എത്തിയ തിരിമാലി എന്നിവ ആയിരുന്നു അന്നയുടെ ഈ അടുത്തകാലത്തെ റിലീസുകൾ.

എന്നാൽസോഷ്യൽ മീഡിയയിലും ഏറെ സജീവമായ ഈ നടിയുടെ പുത്തൻ ചിത്രങ്ങളും വീഡിയോകളും ശ്രദ്ധ നേടാറുണ്ട്. പോണ്ടിച്ചേരി ബീച്ചിൽ വെച്ച് നടത്തിയ ഫോട്ടോഷൂട്ടിൽ ബീച്ച് പോസിൽ പ്രത്യക്ഷപ്പെട്ട അന്നയുടെ ചിത്രങ്ങൾ വൈറൽ ആയിരുന്നു. ശേഷം സ്റ്റൈലിഷ് ലുക്കിൽ അന്ന ഒരു കടയുടെ ഉത്‌ഘാടനത്തിനു എത്തിയ വീഡിയോയും ശ്രദ്ധ നേടി. ഇപ്പോഴിതാ മോഡേൺ വേഷത്തിൽ കിടിലൻ ലുക്കിൽ എത്തിയിരിക്കുന്ന അന്നയുടെ ഒരു പുതിയ വീഡിയോ കൂടി ആരാധകർ ഏറ്റെടുക്കുകയാണ്. നാടൻ പെൺകുട്ടി എന്ന സ്ക്രീൻ ഇമേജിനൊപ്പം തനിക്കു മോഡേൺ വേഷങ്ങളും തനിക്കു ചേരും എന്ന് കാണിച്ചു തരികയാണ് ഈ നായികാ താരം.താരത്തിന്റെ  പുത്തൻ  ചിത്രങ്ങൾ  എപ്പോൾ  ആരാധകർ ഏറ്റെടുത്തിയിക്കുകയാണ്.