ആരാധക ഹൃദയങ്ങളില്‍ ഇടം നേടിയ ആളാണ് ഗായിക അമൃത സുരേഷ്. ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന റിയാലിറ്റി ഷോയിലെ മത്സരാര്‍ത്ഥിയായി എത്തിയ നാള്‍ മുതല്‍ മലയാളികൾക്ക് സുപരിചിതയാണ് അമൃത സുരേഷ്. നടൻ ബാലയും ആയുള്ള അമൃതയുടെ വിവാഹവും വിവാഹമോചനവും ഒക്കെ വാർത്തകളിൽ ഇടം പിടിച്ചിരുന്നു. സ്വന്തമായി മ്യൂസിക് ബാന്റും സ്റ്റേജ് ഷോകളും സിനിമാ പിന്നണി ഗാന രംഗത്തേക്കുള്ള ചുവടുവയ്പുകളുമൊക്കെയായി പിന്നീട് അമൃത കരിയറിലെ മികച്ച വിജയങ്ങള്‍ സ്വന്തമാക്കി മുന്നേറുന്ന കാഴ്ച്ചയാണ് ആരാധകര്‍ കണ്ടത . ഇതിനിടയില്‍ ഗായകനും സംഗീത സംവിധായകനുമായ ഗോപീ സുന്ദറും ആയുള്ള അമൃതയുടെ പ്രണയവും ഒന്നിച്ചു ജീവിക്കാനുള്ള തീരുമാനവും സമൂഹമാധ്യങ്ങളില്‍ വൻ വിവാദങ്ങള്‍ ആണ് സൃഷ്ടിച്ചത്. എന്നാൽ അമൃതയെ തളര്‍ത്താൻ ഇതിനൊന്നും കഴിഞ്ഞില്ല എന്നതാണ് വാസ്തവം.കൊച്ചി നഗരത്തിലാണ് അമൃതയും കുടുംബവും താമസം.
അടുത്തിടെ ജീവിതത്തില്‍ അച്ഛനെ നഷ്‌ടപ്പെട്ട ദുഃഖത്തിലായിരുന്നു അമൃതയും അനുജത്തി അഭിരാമിയും. തീര്‍ത്തും അപ്രതീക്ഷിതമായി സംഭവിച്ച സ്‌ട്രോക്കിലാണ് പിതാവ് സുരേഷ് വിടവാങ്ങിയത്. പുല്ലാങ്കുഴല്‍ വിദ്വാനായിരുന്നു അദ്ദേഹം. ഇപ്പോഴിതാ അമൃതയുടെ ജീവിതത്തില്‍ പുതിയ ഒരു സന്തോഷം കൂടെ എത്തിയിരിക്കുകയാണ്. അമൃതയുടെ പുതിയ വീടിന്റെ ഗൃഹപ്രവേശമാണോ, അതോ പുത്തൻ സംരംഭമാണോ എന്ന കാര്യം വ്യക്തമായിട്ടില്ല വിളക്കേന്തി, പാലുകാച്ചല്‍ നടത്തുന്ന നിമിഷങ്ങള്‍ അമൃത ഇൻസ്റ്റഗ്രാം സ്റ്റോറി ആയി പോസ്റ്റ് ചെയ്തിരിക്കുന്നത്. അമൃതയും സഹോദരി അഭിരാമിയും ചേര്‍ന്ന് വളരെ വര്‍ഷങ്ങള്‍ക്ക് മുൻപ് ആരംഭിച്ച മ്യൂസിക് ബാൻഡ് ആണ് അമൃതംഗമയ.
ബാൻഡുമായി കൂടുതല്‍ സജീവവുമാണ് അമൃത ഇപ്പോൾ.പുതിയ തുടക്കത്തിന് എന്തായാലും അമൃതയുടെ കുടുംബവും, എപ്പോഴും കൂടെ നില്‍ക്കുന്ന സുഹൃത്തുക്കളും അമൃതയ്‌ക്കൊപ്പമുണ്ട്. അവരെല്ലാം ചേര്‍ന്ന് പകര്‍ത്തിയ ഒരു സെല്‍ഫി അഭിരാമി പോസ്റ്റ് ചെയ്തു. സംഗീത ലോകത്തെ തിരക്കുകള്‍ക്കിടയില്‍ ജീവിതത്തില്‍ മറ്റൊരു സന്തോഷം കൂടി കടന്നു വന്നതിന്റെ തിളക്കം ഏവരുടെയും മുഖത്തു പ്രകടമാണ് അമൃത പുതിയ വിശേഷത്തിന്റെ ദൃശ്യങ്ങള്‍ ഇൻസ്റ്റഗ്രാം പോസ്റ്റ് ആയി ഇട്ടിട്ടില്ല എന്നതും ശ്രദ്ധേയമാണ്. ഏതായാലും അമൃതയുടെ പുതിയ പോസ്റ്റുകൾക്കും അപ്ഡേഷനുകൾക്കും ആയി കാത്തിരിക്കാം.