വ്യത്യസ്ത തരത്തിലുള്ള ചിത്രങ്ങൾ ചെയ്തു പ്രശസ്‌തനായ സംവിധായകനായ പ്രശാന്ത് വർമ്മ ഒരുക്കുന്ന പുതിയ ചിത്രം എത്തുകയാണ്. വീണ്ടും ഒരു സൂപ്പർ ഹീറോ ചിത്രവുമായി ആണ് അദ്ദേഹം പ്രേക്ഷകർക്ക് മുന്നിൽ എത്താൻ പോകുന്നത്. തെലുങ്കു സിനിമയിലേക്ക് സോംബി ചിത്രം പരിചയപ്പെടുത്തിയതിനു പിന്നാലെ പ്രശാന്ത് വർമ്മ ഒരുക്കിയ സൂപ്പർ ഹീറോ ചിത്രമാണ് ഹനുമാൻ. തേജ സജ്ജ നായകൻ ആകുന്ന ഈ ചിത്രം ഇതുവരെ റിലീസ് ആയിട്ടില്ല. ഉടനെ റിലീസ് ചെയ്യാൻ പാകത്തിന് ഈ ചിത്രം നിൽക്കവെയാണ് ഇതേ സംവിധായകൻ വീണ്ടും ഒരു സൂപ്പർ ഹീറോ സിനിമ പ്രഖ്യാപിച്ചത്. അധിര എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് സ്ട്രൈക്ക് പുറത്തിറക്കിയിരിക്കുന്നത് രാജമൗലി, റാം ചരൺ , ജൂനിയർ എൻ ടി ആർ എന്നിവർ ചേർന്നാണ് എന്നതാണ് അതിന്റെ പ്രത്യേകത.

Adhira
Adhira

ഇന്ത്യൻ പുരാണ കഥാപാത്രങ്ങളിൽ നിന്ന് പ്രചോദനം ഉൾകൊണ്ട് മാർവെൽ, ഡിസി പോലെ ഒരു സിനിമാറ്റിക് യൂണിവേഴ്സിറ്റി ഒരുക്കാൻ ഉള്ള പദ്ധതിയിലാണ് പ്രശാന്ത് വർമ്മ എന്നാണ് ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പ്രൈംഷോ എന്റർടൈൻമെൻറ്സിൻ്റെ ബാനറിൽ നിരഞ്ജൻ റെഡ്‌ഡി നിർമ്മിക്കാൻ പോകുന്ന ഈ ചിത്രം അവതരിപ്പിക്കുന്നത് ശ്രീമതി ചൈതന്യയാണ്. സംവിധായകൻ പ്രശാന്ത് വർമ്മ തന്നെയാണ് ഈ ചിത്രത്തിൻ്റെ രചന നിർവഹിക്കുന്നത്. ഹൈദരാബാദ് കേന്ദ്രികരിച്ച് പ്രവർത്തിക്കുന്ന സ്ക്രിപ്റ്സ് വില്ലെ എന്ന പ്രമുഖ ടീമാണ് ഈ ചിത്രത്തിന്റെ തിരക്കഥാ രചനയിൽ സംവിധായകന് ഒപ്പമുള്ളത്. ദശരധി ശിവേന്ദ്ര ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന് സംഗീതമൊരുക്കുന്നത് ഗൗരി ഹരിയാണ്. എ സ് ദിനേശ്, ശബരി എന്നിവർ പി ആർ ഓ ആയി എത്തുന്ന ഈ ചിത്രം തെലുങ്ക്, കന്നഡ, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിൽ ആയി ആണ് പുറത്തു വരിക.

Adhira