2023ലെ ആദ്യ ഹിറ്റായി മാറിയിരിക്കുകയാണ് വിഷ്ണു ശശി ശങ്കർ ഒരുക്കിയ ഉണ്ണി മുകുന്ദൻ ചിത്രം “മാളികപ്പുറം”. ഡിസംബർ 30ന് പുറത്തിറങ്ങിയ ചിത്രം മികച്ച അഭിപ്രായത്തോട് തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്.നടി സ്വാസിക പങ്കു വെച്ച കുറിപ്പ് ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നത്. ഉണ്ണി മുകുന്ദനെ മലയാളികൾ ഇതു പോലെ നെഞ്ചോട് ചേർത്തു വയ്ക്കുമെന്ന് നേരത്തെ ഉറപ്പായിരുന്നു എന്ന് പറയുകയാണ് താരം.
ചിത്രം കണ്ടതിന് ശേഷം വളരെ അതിശയത്തോട് കൂടിയാണ് ഉണ്ണി മുകുന്ദനെ മലയാള സിനിമാപ്രേക്ഷകർ നോക്കികാണുന്നത്. എന്നാൽ തനിക്ക് യാതൊരു അതിശയവും തോന്നുന്നില്ല എന്ന് തുറന്നു പറയുകയാണ് സ്വാസിക.ചിത്രത്തിന്റെ സംവിധായകനും, തിരക്കഥാകൃത്തും എല്ലാം. മലകയറാൻ 50 വയസ്സ് വരെ കൊതിയോടെ കാത്തു നിൽക്കാനുള്ള ഭക്തി തന്നിൽ ഉണ്ടാക്കിയതിന് ഒരുപാട് നന്ദി അറിയിക്കുകയാണ് സ്വാസിക.