മലയാളത്തിലെ മുൻ നിര നായികമാരിൽ ഒരു നടിയാണ് ഉർവശി. അതുപോലെ ഇന്ന് അഭിനയ ലോകത്തിനു പ്രതീക്ഷകൾ ഉള്ള നടൻ ആണ് ഇന്ദ്രൻസ്. ഇരുവരും ഒന്നിച്ചു അഭിനയിക്കുന്ന ചിത്രം ജലധാര പമ്പ്  സെറ്റ്  എന്ന സിനിമയുടെ പൂജക്ക്‌  ശേഷമുള്ള അഭിമുഖം ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ചർച്ച ആകുന്നത്. ഇന്ദ്രൻസ് ചേട്ടൻ വലിയ നടനായി മാറിയതിനു ശേഷ൦  ഇരുവരും ഒന്നിച്ചു അഭിനയിക്കുന്ന ഈ ചിത്രത്തെ കുറിച്ച് എന്ത് പറയുന്നു എന്നുള്ള അവതാരകന്റെ ചോദ്യത്തിനാണ് ഉർവശി  ഈ രസകരമായ മറുപടി നൽകിയത്.

നിങ്ങൾക് അദ്ദേഹം വലിയ നടൻ ആയിരിക്കും എന്നാൽ ഞാൻ അദ്ദേഹത്തെ എന്ന് കണ്ടുവോ അന്ന് മുതൽ അദ്ദേഹം ഇങ്ങനെ തന്നെയാണ്, ഞാൻ തന്നെ അദ്ദേഹത്തിനോട് ചോദിച്ചു എന്താണ് ഇങ്ങനെ ആകാനുള്ള രഹസ്യം . ഒരുപാട് വര്ഷങ്ങള്ക്കു ശേഷമാണ് ഞാനും അദ്ദേഹവും ഒന്നിച്ചു ഒരു സിനിമ ചെയ്യുന്നത് ഉർവശി പറയുന്നു. ഇന്ദ്രൻസ്  ചേട്ടനെ ഞാൻ കണ്ട നാൾ മുതൽ അദ്ദേഹത്തിന്റെ രൂപം കൊണ്ട്, ഭാവം കൊണ്ടോ, സ്വഭാവം കൊണ്ട് ഒരു വത്യാസവും അദ്ദേഹത്തിനി ല്ല ഉർവശി പറയുന്നു.

താരത്തിന്റെ ഈ വാക്കുകൾ കേട്ട് ചെറുപുഞ്ചിരിയോട് ഇന്ദ്രൻസ് തെട്ടടുത്തുനിൽപ്പുണ്ട്, പിന്നീട് അദ്ദേഹത്തിനോട് ചോദിച്ചു ഇപ്പോൾ സിനിമയിൽ എത്തി പ്രേഷകരെ എല്ലാം ഞെട്ടിക്കുകയാണല്ലോ എന്ന് അപ്പോൾ അദ്ദേഹം പറഞ്ഞത് ഇനിയും ഒന്നുകൂടി ഞെട്ടിക്കും യെന്നാണ്, ജലധാര പമ്പ് സെറ്റ് എന്ന സിനിമ ഒരു ഗംഭീര സിനിമ തന്നെയാണ് എന്നും നടൻ പറയുന്നു. ഉർവശി, ഇന്ദ്രൻസ് കോംബോയിൽ ഉണ്ടായ ഈ ചിത്രം ഒരു ആക്ഷേപ ഹാസ്യ ചിത്രം കൂടിയാണ്. ആശിഷ് ചിന്നപ്പയാണ്‌  ചിത്രത്തിന്റെ സംവിധായകൻ.