തെന്നിന്ത്യയിലെ സൂപ്പർസ്റ്റാർ ആണ് പ്രഭാസ്, ഇപ്പോൾ താരത്തിന്റെ 43  വയസ്സ് ആഘോഷിക്കുന്ന ഈ വേളയിൽ താരത്തിന്റെ ആദ്യ കാല ചിത്രങ്ങൾ ഉൾപ്പെടെയുള്ള റിലീസ് ചെയ്യുകയാണ് ആരാധകർ. തെലുങ്കാനയിലും, ഉത്തർപ്രദേശിലെയും തീയിട്ടറുകളിൽ ആണ്  താരത്തിന്റെ ഈ ഷോ നടത്തുന്നത്, എന്നാൽ ഇപ്പോൾ പ്രതീഷിച്ചത് അല്ല സംഭവിച്ചത്, തീയറ്ററുകാരുടെ പ്രതീക്ഷകൾക്ക് വിപരീതമായി ആണ് സംഭവിച്ചത്. താരത്തിന്റെ  റിബൽ എന്ന ചിത്രം ആണ് ആദ്യം റിലീസ് ചെയ്യ്തത്.


ആരാധകർ പോലും ഈ സിനിമയോട് മുഖം തിരിക്കുന്നെന്നാണ് തെലുങ്ക് മാധ്യമങ്ങളുടെ റിപ്പോർട്ടു.ഇനിയുള്ള ദിവസങ്ങളിലും താരത്തിന്റെ മറ്റു സിനിമകളും റിലീസ് ചെയ്‌യും അതിനെങ്കിലും കാണികൾ ഉണ്ടാകുമെന്നാണ് പ്രതീഷ്, എന്നാൽ താരത്തിന്റെ സിനിമകൾ കാണാൻ ആളുകൾ ഇല്ലാത്തത് എന്തുക്കൊണ്ട് എന്നുള്ള ചോദ്യവും ഉയരുന്നുബാഹുബലി ദ കൺക്ലൂഷന് ശേഷം ഒരു വലിയ ഹിറ്റ് പ്രഭാസിന് ഉണ്ടായിട്ടില്ല. സാഹോ, രാധേ ശ്യാം തുടങ്ങിയ സിനിമകളെല്ലാം പരാജയപ്പെട്ടു.


അടുത്തിടെ പുറത്തിറങ്ങിയ ആദിപുരുഷിന്റെ ടീസറിന് നേരെ വലിയ തോതിൽ ട്രോളുകൾ വന്നു. നിലവാരമില്ലാത്ത വിഎഫ്എക്സ് ആണ് പലരും ചൂണ്ടിക്കാണിക്കുന്നത്,എന്നാൽ രാമായണം  കഥ പറയുന്ന ഈ ചിത്രത്തിനെ വലിയ ബഡ്‌ജറ്റ്‌ ആണ് ഉണ്ടായിരിക്കുന്നത്. എന്നാൽ കർട്യൂൺ പോലെയുള്ള ഈ  ചിത്രത്തിന്റെ ടീസർ പോലും പ്രേക്ഷകർ കുറ്റം പറയുന്നു. ഇനിയും താരത്തിന്റെ റിലീസ് ആകനുള്ള ചിത്രങ്ങൾ  സലാർ, പ്രൊജക്റ്റ് കെ എന്നിവയാണ്.